ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/കോഴിയും കുറുക്കനും

Schoolwiki സംരംഭത്തിൽ നിന്ന്
കോഴിയും കുറുക്കനും

ഒരു ദിവസം രണ്ടു കുറുക്കൻമാർ വിശന്നു വലഞ്ഞു ഭക്ഷണം തേടി നടക്കുകയായിരുന്നു. അപ്പോൾ അവിടെ ഒരു കോഴി അമ്മയും കുട്ടികളും നില്കുന്നുണ്ടായിരുന്നു .കുറുക്കൻമാർ കോഴി അമ്മയോട് ചോദിച്ചു : കോഴി അമ്മേ ഞങ്ങൾക്ക് വയറു വിശക്കുന്നു എന്തെങ്കിലും കഴിക്കാൻ തരുമോ? കോഴി അമ്മ പറഞ്ഞു ഇവിടെ അരി ഇല്ല നിങ്ങൾ കടയിൽ പോയി അരി വാങ്ങിച്ചുകൊണ്ടുവരൂ അപ്പോൾ കുറുക്കൻമാർ പറഞ്ഞു കോഴി അമ്മേ കോഴി അമ്മേ ഞങ്ങൾക്ക് നടക്കാൻ തീരെ വയ്യാ, കോഴി അമ്മ പോയി വാങ്ങി കൊണ്ടുവരൂ. അപ്പോൾ കോഴി അമ്മ പറഞ്ഞു ശരി ഞാൻ പോയി വാങ്ങി വരാം നിങ്ങൾ ഇവിടെ ഇരിക്കു.കോഴി അമ്മ അരി വാങ്ങി കൊണ്ട് വന്നു .എന്നിട്ട് പറഞ്ഞു കുറുക്കൻമാരെ നിങ്ങൾ അരി ആട്ടു അപ്പോഴേക്കും ഞാൻ അടുപ്പിൽ തീ കത്തിക്കാം. അപ്പോൾ കുറുക്കൻമാർ പറഞ്ഞു : കോഴി അമ്മേ.. കോഴി അമ്മേ.. ഞങ്ങൾക്ക് അരി ആട്ടുന്നത് അറിയില്ല. അതും കോഴി അമ്മ ചെയ്തോളു, കോഴി അമ്മ പറഞ്ഞു നിങ്ങൾ തീ കത്തിക്ക് ഞാൻ ദോശ ഉണ്ടാക്കാം .അപ്പോൾ കുറുക്കൻമാർ പറഞ്ഞു ഞങ്ങൾക്ക് തീ കത്തിക്കാൻ അറിയില്ല. തീ കത്തുമ്പോൾ ദേഹം പൊള്ളിയലോ, അപ്പോൾ കോഴി അമ്മ ദോശ ചുട്ടു കഴിഞ്ഞു. കുറുക്കൻമാർ ചോദിച്ചു കോഴി അമ്മേ.. കോഴി അമ്മേ.. ദോശ ചുട്ടു കഴിഞ്ഞില്ലേ ? ചുട്ടു കഴിഞ്ഞാൽ തരു ....വിശക്കുന്നു. കോഴി അമ്മ പറഞ്ഞു, അരിവാങ്ങിയതാരാ?, അരി ആട്ടിയതരാ?, തീ കത്തിച്ചതാരാ?, ദോശ ചുട്ടത് ആരാ?... കോഴി അമ്മ അപ്പോൾ പിന്നെ ദോശ തിന്നേണ്ടതെ ആരാ?... അതും കോഴി അമ്മ തന്നെ അപ്പോൾ പിന്നെ ഓടിക്കോ ഇവിടെ നിന്നും


ഇതിൽ നിന്നും എന്ത് മനസ്സിൽ ആക്കാം ജോലി ചെയ്യാതെ ജീവിക്കാൻ പറ്റില്ല.............


ആര്യനന്ദ പി എം
3 എ ഗവ. എൽപിഎസ് കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ