ഗവൺമെന്റ് എൽ പി എസ് തലശ്ശേരി/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ഒരു ചെറിയ വീട്ടിൽ ഒരു പാവം പെൺകുട്ടിയും പിന്നെ അച്ഛനും അമ്മയും എട്ടനും താമസിച്ചിരുന്നു. പെട്ടെന്നാണ് ആ പെൺകുട്ടിക്ക് ഒരു രോഗം ബാധിച്ചത്. അവൾക്ക് എത്ര ചികിത്സ കൊടുത്തിട്ടും രോഗം മാറുന്നില്ല. അങ്ങനെ അവൾ കിടപ്പിലായി. അവരുടെ വീടിന്റെ പരിസരം നിറയെ പ്ലാസ്റ്റിക്കും വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള കുഴികളും ഉണ്ടായിരുന്നു. കുറെ ദിവസങ്ങൾക്ക് ശേഷം കുറച്ച് അസുഖം ഭേദമായതിനെ തുടർന്ന് അവൾ സ്കൂളിൽ പോകാൻ തുടങ്ങി. പെട്ടെന്ന് രോഗം മറ്റ് കുട്ടികൾക്ക് ബാധിച്ച് അവർ ഒന്നൊന്നായി ആശുപത്രിയിലാവാൻ തുടങ്ങി. പിന്നെ ഈ രോഗത്തിന്റെ പേര് Covid 19 എന്നറിയപ്പെട്ടു. അങ്ങനെ ഒരു ദിവസം ആ വീട്ടിൽ അവർ സോപ്പ് വാങ്ങിച്ചു വെച്ചു. പിന്നെ മെല്ലെ മെല്ലെ അവർ കൈ കഴുകാൻ തുടങ്ങി. പിന്നെ ആ പെൺകുട്ടിയെ ആശുപത്രിയിൽ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് രോഗം മാറി എന്നു മാത്രം. പിന്നെ മെല്ലെ മെല്ലെ മനുഷ്യർ ആ വഴി സ്വീകരിച്ച് ഈ വൈറസ് മാറ്റാൻ തുടങ്ങി. ഇതുവരെ ചികിത്സ കണ്ടു പിടിച്ചിട്ടില്ല ഈ രോഗത്തിന്. ഇങ്ങനെ ശുചിത്വം പാലിച്ചാൽ വൈറസുകളെ പാഠം പടിപ്പിക്കാം. STAY HOME STAY SAFE
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |