കൊറോണ എന്ന മഹാമാരി
പെയ്തിറങ്ങിയ നേരത്ത്
സ്കൂളുകളൊക്കെ അടച്ചിട്ടു
മൈതാനങ്ങളിൽ കളിയില്ല
കൂട്ടുകാരോടൊത്ത് കളിയില്ല
റോഡുകളെല്ലാം വിജനമായി
വാഹനമില്ല കടയില്ല
ആളുകളെല്ലാം വീട്ടിൽ തന്നെ ഇരിപ്പായി
കൈകൾ കൂടെക്കൂടെ കഴുകീടാം
മാസ്കും കൂടെ ധരിച്ചീടാം
പുറത്തിറങ്ങി നടന്നാലോ
കൊറോണ നമ്മെ പിടികൂടും.