ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം/അക്ഷരവൃക്ഷം/ആനയും ആമയും
ആനയും ആമയും
ഒരു മരച്ചുവട്ടിൽ ഒരു ആമയും ഒരു ആനയും താമസിച്ചിരുന്നു. അവർ തമ്മിൽ തർക്കമായി. ആരാണ് കേമൻ? ഞാൻ കേമൻ, ഞാൻ കേമൻ. രണ്ടുപേരും വാദിച്ചു. തമ്മിൽ വഴക്കായി. അവർ വഴിയിൽ ഒരു എലിയെ കണ്ടു. എലിയോട് കാര്യം പറഞ്ഞു. ഏലി പറഞ്ഞു രണ്ടുപേരും കേമന്മാരാണ്. കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. ഏറ്റവും ആയുസ്സുള്ള ജീവിയാണ് ആമ. അതോടെ തർക്കം തീർന്നു.
|