ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/ പകർച്ചവ്യാധികളും പരിസരവും
പകർച്ചവ്യാധികളും പരിസരവും
കൂട്ടുകാേരേ , എങ്ങനെയുണ്ട് അവധിക്കാലം . വീടും പരിസരവുമൊെക്കെ ശുചിയാക്കാറുണ്ടോ? ദേഹശുദ്ധി വരുത്താറുണ്ടോ? ഇനിയൊരിക്കലും ഒരു പകർച്ചവ്യാധിയും നമ്മുെടെ കേരളത്തിൽ മാത്രമല്ല ഈ ലോകത്തൊരിടത്തും ഉണ്ടാകാതിരിക്കാൻ നമുക്ക് ഒരു മിച്ച് പോരാടാം . അതിനായി വീടും പരിസരവും വൃത്തിയാക്കാം. പാഴായ വസ്തുക്കൾ പുന:രുപയോഗിക്കാം. ഓടകളുും കുളങ്ങളും മുതിർന്നവരോട് പറഞ്ഞ് വൃത്തിയാക്കാം. ഇത് നമുക്ക് വേണ്ടി മാത്രമല്ല ഈ നാടിനും വരുംതലമുറയ്ക്കും വേണ്ടിയാണ് .നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. വൃത്തിയുള്ളിടത്ത് രോഗങ്ങൾ വരില്ല കൂട്ടുകാേരേ . കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകാം , ശാരീരിക അകലം പാലിക്കാം, മാനസിക അടുപ്പം കൂട്ടാം , മുഖാവരണം ധരിക്കാം , മനസ്സിന്റെ മൂടുപടം മാറ്റാം , മറ്റു ജീവികളെ സ്നേഹിക്കാം , അനാഥരെ ചേർത്ത് നിർത്താം. ഒന്നായ് ഒറ്റക്കെട്ടായ് കരുതലോടെ മുന്നേറാം പകർച്ചവ്യാധികളെ ഭയക്കാെതെ .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |