കാക്കയും ശുചിത്വവും
ഒരിടത്ത് ഒരു വീട്ടിലെ പറമ്പിൽ ഒരു പ്ലാവുണ്ടായിരുന്നു. ആ പ്ലാവിൽ ഒരു കാക്ക കൂട് വച്ചു. ആ കൂട്ടിൽ രണ്ട് കാക്കക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം കാക്കകൾ ഇര തേടി പോയപ്പോൾ കാക്കക്കുഞ്ഞ് മാത്രമായിരുന്നു കൂട്ടിൽ . ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞ കാക്കക്കുഞ്ഞ് ഇങ്ങനെ ചിന്തിച്ചു...... ഹൊ കുറേ നേരമായി ഞാനിങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് ഇനി ഞാൻ കുറച്ചുനേരം പറന്നു കളിക്കട്ടെ ....... പക്ഷേ ആ കാക്കക്കുഞ്ഞിന് പറക്കാൻ സാധിച്ചില്ല..... എന്നാലും ഒന്നു പറക്കാനായി കാക്കക്കുഞ്ഞ് കൂട്ടിൽ നിന്നും ചാടി നോക്കി. എന്തു പറയാൻ കാക്കക്കുഞ്ഞ് താഴേക്ക് വീണു..... കുറച്ച് സമയം കഴിഞ്ഞപ്പോൾ കാക്കകൾ കൂട്ടിൽ തിരിച്ച് വന്നു. തന്റെ കുഞ്ഞുങ്ങളെ കാണാെതെ അവർ വിഷമിച്ചു. അപ്പോഴാണ് തന്റെ കുഞ്ഞ് താഴെ വീണു കിടക്കുന്നത് അമ്മക്കാക്ക കണ്ടത്. അമ്മക്കാക്ക കുഞ്ഞിനെ എടുക്കുന്നതിന് മുൻപ് തന്നെ ആ വീട്ടിലെ ഒരു കൊച്ച് കുട്ടി കാക്കക്കഞ്ഞിനെയുമെടുത്ത് വീട്ടിനുള്ളിലേയ്ക്ക് നടന്നു. അമ്മക്കാക്ക കാ.... കാ.... എന്ന് ശബ്ദമുണ്ടാക്കി ആ വീടിനു ചുറ്റും പറന്ന് നടന്നു. അവൾ ആ കാക്കക്കുഞ്ഞിനെ ഭംഗിയുള്ള കൂട്ടിലാക്കി .... അതിന് പലതും തിന്നാൽ നൽകി. എന്നാൽ അതിന് ആഹാരം സ്വയം കഴിക്കാൻ കഴിയില്ലായിരുന്നു. അവൾ പഠിച്ച പണി പലതും നോക്കിയിട്ടും കാക്കക്കുഞ്ഞിന് ആഹാരം കൊടുക്കാൻ കഴിഞ്ഞില്ല. അപ്പോൾ അവളുടെ അമ്മ അവളോട് പറഞ്ഞു. മോളെ അതിന് ആഹാരം സ്വന്തമായി കഴിക്കാൻ കഴിയില്ല. അതുകൊണ്ട് നീ ആ കുഞ്ഞിനെ അതിന്റെ അച്ഛനും അമ്മയ്ക്കും തിരികെ നൽകൂ . അവൾ വളരെ വിഷമിച്ച് ആ കുഞ്ഞിനെ മുറ്റത്ത് കൊണ്ടുപോയി വെച്ചു . അധികം വൈകാതെ അമ്മ പറന്നെത്തി തന്റെ കൊക്കിൽ ശേഖരിച്ച് വച്ചിരുന്ന ആഹാരം കുഞ്ഞിന് നൽകി. ഇത് കണ്ടേനാൾ കുഞ്ഞുമോൾക്ക് ഭയങ്കര സന്തോഷമായി. അവൾ അമ്മക്കാക്ക തന്റെ കുഞ്ഞിനെയുമെടുത്ത് പറന്നു പോകുന്നത് സന്തോഷത്തോടെ നോക്കി നിന്നു. ഈ സംഭവത്തിന് ശേഷം അവൾ ആ കാക്കക്കൂട് ശ്രദ്ധിച്ചു. ഒരു ദിവസo അവൾ മുററത്ത് നിൽക്കുകയായിരുന്നു. അപ്പോൾ കൂട്ടിൽ നിന്നും കാക്കകൾ പറന്ന് വന്ന് മുറ്റത്ത് നിന്നും ചപ്പുചവറുകൾ കൊത്തിെടുത്ത് കൂട്ടിലേയ്ക്ക് പറന്നു പോയി. അമ്മേ ദേ ഇത് കണ്ടോ ആ കാക്കകൾ ആഹാരമെല്ലാം കൊത്തി തിന്നു നമ്മുടെ പരിസരം ശുചിയുള്ളതാക്കി. അപ്പോൾ അമ്മ പറഞ്ഞു " പ്രകൃതി തന്നെ ഓരോ ജീവിക്കും ഓരോ കടമകൾ നൽകിയിട്ടുണ്ട്". ഈ പ്രകൃതിയെ മലിനമാക്കാതെ കാത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. ഈ കഥയിൽ നിന്നും നിങ്ങൾ എന്താണ് മനസ്സിലാക്കിയത്." പരിസര ശുചീകരണത്തിന് എല്ലാ ജീവജാലങ്ങൾക്കും പങ്കുണ്ട്."
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ
|