ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/ആവാസവ്യവസ്ഥ
ആവാസവ്യവസ്ഥ
പരസ്പരവും ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുക്കളും അജൈവ വസ്തുക്കളും അടങ്ങുന്ന പരിസ്ഥിതി പരമായ വ്യവസ്ഥയാണ് ആ വാസവ്യവസ്ഥ . ഇത് ജീവ മണ്ഡലത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്. ആ വാസവ്യവസ്ഥ അഥവാ ECOSYSTEM എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആർതർ ടാൻസ്ലി ആണ്. ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവിയ വും അജീവിയ വുമായ ഘടകങ്ങൾ ഉൾപ്പെട്ടതാണ് ഒരു ആവാസ വ്യവസ്ഥ . ഉദാ: കുളം ഒരു ആവാസ വ്യവസ്ഥ . കുളത്തിലെ വെള്ളത്തെ ആശ്രയിച്ച് അതിലെ ജീവികൾ കഴിയുന്നു. ഈ ജീവികൾക്ക് കുളം ഒരു വാസസ്ഥലം നൽകുന്നു. വെള്ളത്തിലെ ചെറു ജീവികളെ ആഹാരമാക്കി മത്സ്യങ്ങൾ വെള്ളത്തിൽ ജീവിക്കുന്നു. താമര പൂക്കളും ആമ്പൽ പൂക്കളും പായലുകളുമെല്ലാം കുളത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നുണ്ട്.
|