കണിക്കൊന്ന പൂക്കളെൻ മുറ്റത്തായി
പൂക്കളം തീർത്തു ..........ഹാ !എന്തു ചന്തം
പൂക്കളം കണ്ടോണ്ടിരുന്നാട്ടെ
അമ്മ തല്ലില്ലെന്നുറപ്പാണെ
കുയിലിന്റെ തത്തേടെ പാട്ടു കേൾക്കാൻ
പറക്കുന്ന ശലഭത്തിന്റെ പുറകെ പോകാൻ
മാനത്തെ ചന്ദ്രനെ നോക്കി നില്ക്കാൻ
എന്തിനും ഏതിനും സമയമുണ്ടേ
തെക്കേ പറമ്പിലെ ചക്കയും മാങ്ങയും
നാലുമണി പലഹാരമായി .
അന്തിച്ചുനിന്നു പോയ് ഞാനുമെൻ ചേച്ചിയും
അമ്മയ്ക്കിതൊക്കെ അറിയാമെന്നോ !