ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


 നേരിടാം കൊറോണയെ ഒന്നായ് നമ്മൾക്ക്
നേരിടാം കൊറോണയെ ഒന്നായ് നമ്മൾക്ക്
പ്രളയം വന്നല്ലോ നമ്മൾ ഒന്നായ് നേരിട്ടു
നിപ്പ വന്നല്ലോ നമ്മൾ ഒന്നായ് നേരിട്ടു
അതുപോലെ കൊറോണയേയും ഒന്നായി നേരിടാം
നേരിടാം കൊറോണയെ ഒന്നായ് നമ്മൾക്ക്
തുരത്തിടാം കൊറോണയെ ഒന്നായ്
നമ്മൾക്ക്
അധികാരികളുടെ നിർദേശങ്ങൾ പാലിച്ചീടേണം
ഹെൽത്തുകാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണം
ഹാൻഡ് വാഷും സാനിറ്റേസറും ഉപയോഗിക്കേണം
കൈ കഴുകാതെ മുഖത്തു നമ്മൾ സ്പർശിച്ചീടല്ലെ
തൊണ്ട വരളാതെ വെള്ളം കുടിച്ചിടേണം
കൂടിച്ചേരലും വാഹന യാത്രയും ഒഴുവാക്കീടേണം
ആലിംഗനവും ഹസ്തദാനവും വർജ്ജിച്ചീടേണം
പനിയോ ചുമയോ മൂക്കൊലിപ്പോ ഉണ്ടെങ്കിൽ നമ്മൾ
തെട്ടടുത്ത ആസ്പത്രിയിൽ ചികിത്സ തേടേണം
ഭയന്നിടേണ്ട കരുതൽ വേണം അതിജീവിച്ചീടാം
തുരത്തിടാം കൊറോണയെ ഒന്നായ് നമ്മൾക്ക്
അതിജീവിക്കാം രക്ഷനേടാം ഈ മാഹാവിപത്തീന്ന്.

 

ശ്രേയ കെ ഷാജി
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത