ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/നഷ്ടസ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെയെത്തുമോ ?

മാർച്ച്‌ 11. പതിവ്പോലെ അന്നും സ്കൂളിലേക്ക് പോകാൻ വല്ലാത്ത തിടുക്കമായിരുന്നു. കാരണം വേറൊന്നുമല്ല 13, 14 തീയതികളിൽ ഞങ്ങളുടെ സ്കൂൾ വാർഷികമായിരുന്നു. ഇത്തവണത്തെ വാർഷികം എന്റെയും, ടീച്ചറിന്റേയും, എന്റെ കൂട്ടുകാരുടെയും വലിയ ആഗ്രഹമായിരുന്നു. ക്ലാസിലെ മുഴുവൻ കൂട്ടുകാരും ചേർന്ന് ഡാൻസും, പാട്ടുമൊക്കെയായി കുറേ പരിപാടികൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഡാൻസിനുവേണ്ടി തയ്പ്പിച്ച പുതിയ ഉടുപ്പും, മാലയും, വളയും ഒക്കെ പലരുടെയും ബാഗിനുള്ളിലെ കൂടിൽ ടീച്ചറിനെ കാണിക്കാനായി കൊണ്ടുവന്നിരുന്നു. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ഉച്ചയോടെ ആ സങ്കടവാർത്ത ടീച്ചർ ഞങ്ങളോട് പറഞ്ഞു. 'കൊറോണ പടർന്നു പിടിക്കുന്നതിനാൽ ഇന്ന് സ്കൂൾ അടയ്ക്കുകയാണ്, നാളെ മുതൽ സ്കൂളിൽ വരേണ്ടതില്ല. പരീക്ഷയും, സ്കൂൾ വാർഷികവും ഉണ്ടാകില്ല'. ഞങ്ങളെല്ലാവരും സങ്കടത്തോടെ ടീച്ചറിനു ചുറ്റും കൂടി. എനിക്ക് കരച്ചിൽ വന്നു. എല്ലാത്തിനും കാരണം ചൈനയിലെ വുഹാനിൽ നിന്നും വന്ന, ആളെ കൊല്ലണം എല്ലാവരെയും പേടിപെടുത്തിയ കുഞ്ഞൻ കൊറോണ. അന്ന് വൈകിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ വലിയ സങ്കടമായിരുന്നു. എല്ലാവർഷവും കൊതിയോടെകാത്തിരിക്കുന്ന 'വലിയ അവധി', രണ്ടു മാസം അടിച്ചു പൊളിച്ചു നടക്കേണ്ട സമയം. പതിവായി വലിയ അവധിക്ക് അമ്മവീട്ടിൽ പോകുമായിരുന്നു. ഇത്തവണ അതൊരു സ്വപ്നമായി മാറി. വീടിനു പുറത്തിങ്ങാൻ കഴിയാത്ത ഒരവധിക്കാലം. ഈ സമയത്തും, എനിക്ക് എന്റെ പ്രിയപ്പെട്ട ടീച്ചറിനെയും, കൂട്ടുകാരേയും വല്ലാതെ ഓർമ്മ വരുന്നു. എല്ലാത്തിനും പുറമെ 'എന്റെ സ്വപ്നം' നടക്കാതെ പോയ ഞങ്ങളുടെ സ്കൂൾ വാർഷികം ഇന്നുമെന്റെ "നഷ്ടസ്വപ്നമായി" അങ്ങിനെ....


നന്ദന രാജേഷ്
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം