ലോകത്തിലാകെ കോവിഡ് യുഗം
വിറപ്പിച്ചതങ്ങു ലോകമാകെ
കാശിനായ് പരതിയവർ
ഇന്നിതാ ജീവനായി പൊരുതിടുന്നു
തുപ്പരുതേ നമ്മൾ തോറ്റുപോകുമെന്ന
ചിന്തകൾ ഉണർന്നിടുന്നു ലോകമാകെ .......
മാസ്കിൽ കലവറ തീർക്കുന്നിതാ
നമ്മൾ ,സുരക്ഷിതമാക്കുവിൻ കരങ്ങളെ
കല്യാണാഘോഷത്തിൻ മേളമില്ല
സമരക്കൊടികൾക്കിന്നു മൂല്യമില്ല
പേരിനൊരാൾ പോലും ഇല്ലിതാ...
ഇരുളിൽ മുങ്ങുന്ന ലോകമായ് മാറി
ചൈനയിൽ വസ്തു വന്നതുപോൽ
മരണവും മെയ്ഡ് ഇൻ ചൈനയായ്
മുഖം മറക്കുക കൂട്ടരേ ....
നീ ജാഗരൂകരാകുക ഇനിമേൽ താനേ കാക്കുക