ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/ കുളത്തിന്റെ കരച്ചിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കുളത്തിന്റെ കരച്ചിൽ

ഒരു കാട്ടിൽ ഒരു വലിയ കുളം ഉണ്ടായിരുന്നു . ആ കുളത്തിൽ ധാരാളം മീനുകളും ഉണ്ടായിരുന്നു .അങ്ങനെ അവർ എല്ലാവരും സന്തോഷമായി ജീവിച്ചു . അപ്പോൾ വേനൽക്കാലം എത്തി .കുളത്തിലെ വെള്ളമൊക്കെ വറ്റി . മീനുകളും ചത്തു . ഇത് കണ്ട കുളം സങ്കടം സഹിക്കാതെ കരഞ്ഞു . അപ്പോൾ ദുഷ്ടനായ ഒരു മഴമേഘം അവിടെ വന്നു . കുളത്തിനോട് ചോദിച്ചു . എന്തിനാണ് നീ കരയുന്നത് . അപ്പോൾ കുളം പറഞ്ഞു . നീ ഒന്ന് മഴ പെയ്യിക്കണം . ഇവിടെ വെള്ളം ഒക്കെ വറ്റി . ഒരു തുള്ളി ജലം പോലും ഇല്ല . നീ ഇപ്പോൾ മഴ പെയ്യിച്ചില്ലെങ്കിൽ നാം എല്ലാവരും ചത്തൊടുങ്ങും . അപ്പോൾ മേഘം പറഞ്ഞു . ഞാൻ മഴ പെയ്യിക്കില്ല . നിങ്ങൾ ചത്താൽ എനിക്കെന്താ ? അതും പറഞ്ഞു മേഘം മാറി നിന്നു . പിന്നെയും കുളം കരയാൻ തുടങ്ങി . ഇതുകേട്ട നല്ലവനായ കറുമ്പൻ പരുന്ത് അവിടെ വന്നു . എന്നിട്ട് കുളത്തിനോട് കാര്യം എന്താണെന്ന് ചോദിച്ചു . കുളം കറുമ്പനോട് നടന്ന കാര്യം പറഞ്ഞു . കറുമ്പൻ വേഗം പറന്നു ചെന്ന് മേഘത്തിനു ഒറ്റക്കൊത്തു കൊടുത്തു . എന്നിട്ട് മഴ പെയ്യിക്കാന് തുടങ്ങി . കുളം കറുമ്പന് നന്ദി പറഞ്ഞു അങ്ങനെ അവർക്ക് വെള്ളം കിട്ടി .

ഭാഗ്യ എസ് ബാബു
1 A ജി എൽ പി ബി എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - razeena തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ