ഭൂമിയിൽ പിറന്നുവീണ മക്കളെ ...
ജീവിക്കുവിൻ ഭദ്രത കൈവിടാതെ
ഓർക്കുവിൻ നമ്മൾ ഒന്ന്
പൊറുക്കുവിൻ മമ ദ്രോഹങ്ങളത്രയും
വാഴ്‌ത്തുവിൻ ഭൂമീദേവിയെ ..
കനിവിൻ സാഗരജ്വാല തകർത്തിടും
കാലം ഇത് കലികാലം
പ്രകൃതി നിൻ മനോഹര കരങ്ങളാൽ
പുതയ്ക്കു മണ്ണിൽ പിറന്ന മക്കളെ
ജീവിക്കുവാനെത്ര മോഹവുമായി
പൊരുതിടുന്നു നാമൊന്നായി
നിൻ മൃദുസ്പർശനത്തിൽ
ഇന്നിതാ കോരിത്തരിച്ചിടുന്നു ..
പ്രകൃതിതൻ ദാനമാം മനുഷ്യർ
പ്രകൃതിയെ ശൂന്യമാക്കുന്നൊരീ കലികാലം