ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ അമിതാഹാരം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അമിതാഹാരം ആപത്ത്

അമ്മുക്കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ളകാര്യം ആഹാരം കഴിക്കുക എന്നതാണ് .തിന്നു തിന്ന് അവൾ മത്തങ്ങപോലെയായി. അമ്മയും അച്ഛനും അവളെ ഉപദേശിച്ചു.എന്നാലും അവൾ അതൊന്നും അനുസരിച്ചില്ല. അവൾ കിട്ടുന്നതെന്തും വാരിവലിച്ചു തിന്നും.എന്നും അസുഖങ്ങൾ തന്നെ.ക്ലാസ്സിലെത്തിയാൽ കുട്ടികൾ കളിയാക്കും.സ്കൂളിൽ പോകാൻ മടിയായി .അവളുടെ സങ്കടം മനസ്സിലാക്കിയ അധ്യാപിക അവളെ ഉപദേശിച്ചു .ദിവസവും മൂന്നു നേരം ആഹാരം കഴിക്കുക .ഹോട്ടലിൽ നിന്നും വാങ്ങുന്ന ആഹാരം ഒഴിവാക്കുക..ശുചിത്വം പാലിക്കുക .കൃത്യമായി വ്യായാമം ചെയ്യുക.അവൾ അതെല്ലാം അനുസരിച്ചു .ഒരു മാസം കഴിഞ്ഞു.അവൾ മെലിഞ്ഞു .രോഗങ്ങൾ അകന്നു പോയി.സ്വയം നിയന്ത്രിച്ചാൽ രോഗങ്ങൾ അകറ്റാം എന്ന പാഠം അമ്മുക്കുട്ടി പഠിച്ചു .

ആർഷ എ എസ്
2B ഗവഃ എൽ പി എസ് മുദാക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ