Schoolwiki സംരംഭത്തിൽ നിന്ന്
അന്യമാകുന്ന ഭൂമി
ഭൂവിന്റെ രോദനം കേൾക്കുന്നുവോ
നിങ്ങൾ ഭൂവിന്റെ രോദനം കേൾക്കുന്നുവോ
മാരിയോ ആർത്തട്ടഹസിക്കുന്നു സംഹാര താണ്ഡവമാടിടുന്നു
വസന്ത പൂക്കളിൻ ചിരികളില്ല
ശരത് കാല മഞ്ഞിൻ കുളിരുമില്ല
ശിശിര കാറ്റിൻ മർമ്മരങ്ങളില്ല
ലോകം ഭീതിയിലാഴ്ന്നിടുന്നു
മാരക രോഗത്തിൻ കരാള ഹസ്തത്തിങ്കൽ
ലോകസമസ്ത സുഖിനോ ഭവന്തു എന്നതോ നിങ്ങളിലൂറിടേണം
നിങ്ങൾ തൻ കർമ്മങ്ങൾ ചേർന്നിടേണം
പ്രകൃതി തൻ മുഖഛായ മാറ്റുവാനോ
ഉച്ഛിഷ്ട മാലിന്യക്കൂമ്പാരങ്ങൾ വലിച്ചെറിഞ്ഞോടുന്ന മർത്യരോ തൻ ജീവഭീഷണി താനേ ഉയർത്തിടുന്നു
ഇന്നു കാറ്റിന് സുഗന്ധമില്ല
ഇന്നു കാറ്റിന് കുളിർമയില്ല പ്രകൃതി അന്യമായി പോയിടുന്നു
മർത്യരോ അജ്ഞരായി മാറിടുന്നു
മർത്യർ തൻ അജഞതകൾ ഭീഷണിയുയർത്തുമ്പോൾ
നാളെ തൻ ഭാവി നിങ്ങളിലായി
സർവ്വരും സസുഖം സ്വസ്ഥമായി വാഴുവാൻ
കർമ്മങ്ങൾ താനേ ഇണങ്ങിടേണം
വൃത്തിയും ശുദ്ധിയും പാലിക്കണം
തൻലോഭ കർമ്മങ്ങൾ മലിനീകരിക്കും
മണ്ണിനെയും കുടിവെള്ള സ്രോതസ്സിനെയും
ഹരിതാഭ തൻ വേരുകൾ പിഴുതെറിയുമ്പോൾ
ഭൂമിയോ കത്തിജ്ജ്വലിച്ചിടുന്നു
പുഴയുടെ തൊണ്ട വരണ്ടിടുന്നു
വിണ്ടുവരണ്ടയെൻ അമ്മതൻ നെഞ്ചകം ഒരിറ്റു നീരിനായി കേഴിടുന്നു
നാളെയുടെ വാഗ്ദാനമാകുന്നുവോ
ശുദ്ധജലത്തിൻ ദൗർലഭ്യം
ഭൂമി തൻ ഹരിതാഭ ചേർത്തുപിടിച്ചാൽ സ്വസ്ഥമാം ജീവിതം വന്നുചേരും
കോട്ടകൊട്ടാരങ്ങൾ കെട്ടിയുയർത്താൻ കുന്നുകൾ തട്ടിനിരത്തിടുന്നു
വയലേലകൾ നികത്തി മല്ലിടുന്നു
നദിയുടെ ആത്മാവ് മുറിച്ചിടുന്നു
പ്രകൃതി തൻ കണ്ണുകളിൽ ചോര പൊടിയുമ്പോൾ
ജീവരോദനം മുഴങ്ങിടുന്നു
കർമ്മങ്ങൾ നിസ്വാർത്ഥമാക്കിയില്ലെങ്കിലോ
സ്വച്ഛമാം ഭൂമി നഷ്ടമാകും
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത
|