മലയാളി ആണെന്ന ഭാവത്തിൽ പോലും
മലയാളി ആണെന്ന് തോന്നിടേണം
ചെയ്യും പ്രവൃത്തികൾ കാണുമ്പോൾ തൊന്നേണം
കേരള ദേശം എന്റേതാണ്
നമ്മുടെ മാലിന്യം തോട്ടിലും റോഡിലും
എറിയുന്ന ശീലങ്ങൾ ഭൂഷണമോ
തെരുവിൽ അലയുന്ന നായകളത്രയും
മാലിന്യത്താൽ അല്ലോ ഉണ്ടായത്
തലമുറയ്ക്കായി രോഗം പരത്തുവാൻ
വഴിമരുന്നിട്ടു കൊടുക്കണമോ
മലയാളി എന്നുള്ള ഭാവത്തിൽ
നമ്മൾ സുന്ദരകേരളം ആക്കിടണം
ചിന്തിക്കൂ ചിന്തിക്കൂ സോദരി സോദരരെ
കേരള ദേശം എന്റേതാണ്