ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/പറ്റിയ പറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
പറ്റിയ പറ്റ്

ഒരിടത്തൊരിടത്തു ഒരു ധനികനായ മനുഷ്യനുണ്ടായിരുന്നു .അയാളുടെ പേര് ദാമു.അയാളൊരു അത്യാഗ്രഹിയായിരുന്നു.ഒരു ദിവസം അയാൾ സാധനങ്ങൾ വാങ്ങുവാൻ ചന്തയിലേക്ക് പോയി.അപ്പോഴാണ് നൂറു രൂപയ്ക്കു മൂന്നുകുടകൾ വിൽക്കുന്നത് അയാളുടെ കണ്ണിൽ പെട്ടത്.അയാൾ മൂന്നുകുടയും വാങ്ങി വീട്ടിലേക്കു പോയി .അതിൽ ഒരെണ്ണം കറുത്ത സാധാരണകുടയും രണ്ടെണ്ണം പലവർണ്ണങ്ങളിൽ പുള്ളികളും പൂക്കളും ഉള്ളതായിരുന്നു .അയാൾക്ക്‌ പുള്ളികളും പൂക്കളും നിറഞ്ഞ കുടകളോടായിരുന്നു പ്രിയം. അതിനാൽ കറുത്ത സാധാരണ കുടയെ അദ്ദേഹം തട്ടിൻപുറത്തു ഉപേക്ഷിച്ചു. പക്ഷെ ആ കുടകൾ ഉപയോഗിച്ച് കുറച്ചുനാളുകളായപ്പോൾ കുടയുടെ നിറം മങ്ങുകയും കമ്പികൾ തുരുമ്പിക്കുകയും ചെയ്തു.അങ്ങനെ മഴക്കാലമായപ്പോൾ അയാൾക്ക്‌ ഉപകാരപ്പെട്ടത്‌ താൻ തട്ടിന്പുറത്തുപേക്ഷിച്ച ആ സാധാരണ കുടയായിരുന്നു. ഗുണപാഠം:പുറംതോട് കണ്ട് മോഹിക്കരുത്.

നന്ദന എ എസ്
6എ ഗവ. ഹൈസ്കൂൾ പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ