ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ ഗോ

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ്-19. ഈ വൈറസിനെ നാം ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടത്. ഇതുവരെയും മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസിനെ ജാഗ്രതയോടെയാണ് നാം നേരിടേണ്ടത്. കൈകാലുകൾ ഇടക്കിടക്ക് സോപ്പുപയോഗിച്ച് കഴുകുക, കണ്ണിലും വായിലും മൂക്കിലും ഇടക്കിടക്ക് സ്പർശിക്കാതിരിക്കുക, ഇതൊക്കെ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗ്ഗങ്ങളാണ്. ഭയത്തോടെയോ അന്ധവിശ്വസത്തോടെയോ ഈ രോഗത്തെ നേരിടാൻ നമുക്ക് കഴിയില്ല. ഗോ കൊറോണ ഗോ എന്ന് ആവശ്യപ്പെട്ടാലോ, ആരാധനാലയങ്ങളിൽ നേർച്ചകൾ നടത്തിയാലോ ഈരോഗം മാറുകയില്ല. നിപ്പയും, രണ്ട് പ്രളയകാലങ്ങളും ഒരേമനസ്സോടെ നേരിട്ടവരാണ് നാം മലയാളികൾ. സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ചും ആൾക്കൂട്ടത്തിൽ നിന്ന് അകലം പാലിച്ചും നമുക്ക് ഈ വൈറസ്സിനെ തുരത്താൻ സാധിക്കും.

മണിക്കുട്ടി
9 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം