കൊല്ലപ്പരീക്ഷയ്ക്കിടയിൽ
വില്ലനായ് വന്ന കൊറോണ
മാരകരോഗത്തിൻ വിത്തെറിഞ്ഞ്
മരണത്തിൻ വിളവെടുപ്പ് നടത്തുന്നു...
അതിജീവനം അന്യമല്ലാത്ത നമ്മൾ
നിശ്ചയം നീന്തി കരകയറും
കുട്ടികൾക്കിപ്പോ കൊറോണ
വേനലവധി തിന്നു തീർക്കുന്ന ഭീകരൻ
ഉല്ലാസയാത്രകൾ കൂട്ടുകൂടി ക്കളി
പാർക്കുകൾ ബീച്ചുകൾ
എല്ലാം നശിപ്പിച്ചു
എങ്കിലും തെല്ലൊരാശ്വാസം
ഇപ്പോ ശരിക്കും അവധി കിട്ടി..
വെക്കേഷൻ ക്ലാസില്ല
ട്യൂഷനില്ല
പാട്ടും വരയും കഥയുമായിവീടിനുള്ളിൽ സ്വസ്ഥമായിരിക്കാം
മുത്തശ്ശി മുത്തശ്ശൻ മാരുമായി...എത്രയോനേരം
ചെലവഴിക്കാം...
പ്രകൃതി യെ നോക്കിടാം
കിളികളെ കണ്ടിടാം
മുറ്റത്ത് പൂച്ചെടികൾ
നട്ടുവയ്ക്കാം
നേരമില്ലാതോടി ത്തളർന്ന
നമുക്ക്
നേരമിന്നൊത്തിരി അധികമായി....