ഭ്രാന്ത്പിടിച്ചുകൊണ്ടോരോരോ ആളുകൾ
ഭീതികൊണ്ടാകെ ചെയ്തു കൊണ്ടും
മടുക്കുന്ന വേളകൾ മിടിക്കും സമയവും
മടക്കിയ പുസ്തകത്താളുകളും
തെരുവിൽ പരതി തളർന്നൊരാ ഭിക്ഷക്കാർ,
കണ്ടു ഞാൻ മാസ്കിന്റെ നീല നിറം ...
ഇന്നവൻ കൈ നീട്ടുന്നത് അതിനല്ല
സാനിറ്റൈസർ തൻ തുള്ളികൾക്കായി
ഇന്നവൻ ഉടുക്കുന്ന മുണ്ടുകൾക്കെല്ലാം
പുത്തൻ ഡെറ്റോൾ തൻ സുഗന്ധം
വണ്ടികൾക്കെല്ലാം ഇപ്പോൾ തടങ്കൽ ഇട്ടു
ഞങ്ങൾ ഒരുമിച്ചു നേരിടാനും നിന്നെ
പോരാടിടാനും നീ തന്നെയാകും ഇരുട്ടിൽ
ഇരട്ടിക്കും വെട്ടിമാറ്റാനുള്ള വെട്ടം
വെട്ടും.. വിരട്ടും ...തുരത്തും... പിളർത്തും ...
വെട്ടി പിടിക്കും കരുത്തുകൊണ്ട്