ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2020- 21
I. അക്കാദമിക ഇടപെടലുകൾ I(a). വിദ്യാർഥികളുമായി ബന്ധപ്പെട്ടവ I.(a)1. ഡിജിറ്റൽ പഠനത്തിലേയ്ക്ക് മാറിയപ്പോൾ കുട്ടികൾ നേരിട്ട സാങ്കേതിക വെല്ലുവിളികൾ മറികടക്കാൻ സ്വീകരിച്ച മാർഗ്ഗങ്ങൾ , നടത്തിയ ഇടപെടലുകൾ സാങ്കേതിക വെല്ലുവിളികൾ മറികടക്കാൻ സ്വീകരിച്ച മാർഗ്ഗങ്ങൾ:- മുന്നൊരുക്കം.
a) ഓൺലൈൻ ക്ലാസ്സുകൾക്കായി എല്ലാ അധ്യാപകരെയും കോർത്തിണക്കുന്നതിനായി Online Class @GHSST എന്നും SRG Meeting നായി Online SRG @ GHSST എന്നും രണ്ട് Whatsapp Group-കൾ ഉണ്ടാക്കി. b) ക്ലാസ് ചാർജ് നിർണയം നടത്തി ഓൺലൈൻ ഗ്രൂപ്പ് വഴി അറിയിപ്പ് നൽകി. c) ഓരോ ക്ലാസിനും ഓൺലൈൻ ക്ലാസിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഇതിനായി ക്ലാസ് വൈസ് ഫോൺനമ്പർ ടീച്ചേഴ്സിന് നൽകി, വേണ്ട നിർദ്ദേശങ്ങൾ ക്ലാസ് ടീച്ചേഴ്സിന് നൽകി. d) ഇതിനായി നിലവിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കൈമാറുന്നതിനുള്ള ഷെഡ്യൂൾ തയ്യാറാക്കി നൽകി.( in folder e) ഓരോ ദിവസവും പുതിയതായി(new admission) എടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഗ്രൂപ്പുകളിൽ നൽകി ബന്ധപ്പെട്ട ക്ലാസ് ടീച്ചേഴ്സിനോട് അവരവരുടെ ഗ്രൂപ്പുകളിൽ ചേർക്കുന്നതിനുള്ള നിർദ്ദേശം നൽകി. f) TV+Cable/Dish, Computer ഉം Net ഉം , Smartphone ഉം Net ഉം ഈ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി ലിസ്റ്റ് തയ്യാറാക്കി. g) പൂർവ്വ വിദ്യാർത്ഥികൂട്ടായ്മകൾ/റെസിഡൻസ് അസോസിയേഷനുകൾ /PTA/SMC/വികസന സമിതി/പ്രാദേശിക സംഘടനകൾ എന്നിവരുടെ സഹായത്താൽ വിക്ടേഴ്സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടിവി നൽകുന്നതിനുള്ള ശ്രമം നടത്തി. h) ക്ലാസ് കാണാൻ കഴിയാത്ത കുട്ടികൾക്ക് സൗജന്യമായി കേബിൾ കണക്ഷനോടുകൂടി ടി.വി നൽകുന്നതിനുള്ള മുൻഗണന പട്ടിക തയ്യാറാക്കുന്നതിനായി ഒരു പ്രഫോമയുടെ സഹായത്താൽ ലിസ്റ്റിൻ പ്രകാരമുള്ള കുട്ടികളുടെ ഭവന സന്ദർശനം നടത്തി. പട്ടിക തയ്യാറാക്കി - 40കുട്ടികൾക്ക് കേബിൾ കണക്ഷനോടുകൂടി ടി.വി നൽകി. i) ടൈംടേബിൾ തയ്യാറാക്കി ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസുകൾ നൽകി . ഓരോ ടീച്ചറിനും ചുമതലയുള്ള ക്ലാസ്സുകളിൽ ബന്ധപ്പെട്ട ക്ലാസ് ടീച്ചറിനോട് ഗ്രൂപ്പിൽ ചേർത്ത് അഡ്മിൻ ആക്കി വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. j) Help Desk രൂപീകരിച്ചു. k) ഓരോ ദിവസവും നടക്കുന്ന ഓൺലൈൻ ക്ലാസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള വിവരശേഖരണത്തിനായി ക്ലാസ് ടീച്ചേഴ്സിന് വിവരശേഖരണ പ്രഫോമ നൽകി.
നടത്തിയ ഇടപെടലുകൾ
1. എല്ലാ ദിവസങ്ങളിലും ദൈനംദിന ഡിജിറ്റൽ ക്ലാസ്സുകളുടെ ടൈംടേബിൾ കൈറ്റിൽ നിന്നും ലഭ്യമാകുന്ന മുറക്ക് ക്ലാസ് തല വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴി തലേദിവസം തന്നെ നൽകി. 2. അങ്കണവാടികളിലും, പ്രാദേശിക ഗ്രന്ഥശാലകളിലും കേബിൾ ടിവിയിലൂടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള പഠനം സ്കൂളിലെ അധ്യാപകരുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തി. 3. ക്ലാസ് തത്സമയം കാണാൻ കഴിയാത്തവർക്ക് ആ ദിവസത്തെ ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നൽകി. 4. ഓരോ ദിവസത്തേയും ഡിജിറ്റൽ ക്ലാസുകളുടെ സ്കൂൾതല വിവരശേഖരണം(Google Form) നടത്തി
+ ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങൾ ചോദ്യങ്ങൾ + തുടർപ്രവർത്തനങ്ങൾ, + വർക്ക്ഷീറ്റ് പൂർത്തീകരണം, + നടന്ന ഡിജിറ്റൽ ക്ലാസിനെ കുറിച്ച് കുട്ടിയുടെ അഭിപ്രായം + ഡിജിറ്റൽ ക്ലാസ് കാണാൻ കുട്ടി ഉപയോഗിക്കുന്ന മാധ്യമം + പരിമിതികൾക്കുള്ളിൽ നിന്ന് (performa) എന്ന രീതിയിൽ ക്രോഡീകരിച്ച് സ്കൂൾതല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി തൊട്ടടുത്ത ദിവസം രാവിലെ നൽകി.
5. DEO തലത്തിൽ നൽകിയ വർക്ക്ഷീറ്റ് ലഭിക്കാത്ത, സൗകര്യമില്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തി. വർക്ക്ഷീറ്റ് ലഭിക്കാത്ത കുട്ടികൾക്ക് വർക്ക്ഷീറ്റിന്റെ പ്രിന്റ് എടുത്ത് സൗകര്യങ്ങളില്ലാത്ത , വർക്ക്ഷീറ്റ് ലഭിക്കാത്ത കുട്ടികൾക്കും ,ഭിന്നശേഷിക്കാരായ കുട്ടികൾക്കും അധ്യാപകർ തന്നെ അവരവരുടെ വീടുകളിൽ എത്തിച്ചു.
I(a)2. വിക്ടേഴ്സ് സംപ്രേക്ഷണ ക്ലാസ്സുകൾക്ക് പുറമെ സ്കൂൾ മുൻകൈ എടുത്ത് നൽകിയ അനുബന്ധ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ സ്കൂൾ മുൻകൈ എടുത്ത് നൽകിയ അനുബന്ധ ക്ലാസുകൾ
a) ഓരോ ദിവസത്തേയും നിശ്ചിത ക്ലാസ് കഴിഞ്ഞാൽ ആ ദിവസം രാത്രികുട്ടികൾക്കായി ക്ലാസ് തലത്തിൽ അന്നത്തെ ടൈംടേബിൾ പ്രകാരമുള്ള സപ്പോർട്ടിങ് ക്ലാസുകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അധ്യാപകർ നടത്തും. അധ്യാപകരും അവരുടെ വിഷയത്തിലെ ക്ലാസ് കണ്ടിട്ടാണ് ക്ലാസ് നയിക്കുന്നത്. കുട്ടികൾക്ക് പ്രയാസമുള്ള മേഖലകൾ വിശദീകരിക്കുന്നു. എല്ലാ വിഷയങ്ങളിലും എല്ലാ ക്ലാസുകളിലും ഈ രീതി തുടർന്നു. b) 5മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായി സുരിലീ ഹിന്ദി, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ക്ലാസ് അധ്യാപകർ ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിനൽകി. c) SSLC 100% വിജയവും 50% Full A+ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9 മണി വരെ ഒരു ദിവസം രണ്ട് വിഷയം എന്ന ക്രമത്തിൽ പ്രത്യേക ടൈംടേബിൾ പ്രകാരം എല്ലാ വിഷയങ്ങൾക്കും അതാത് ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകി. ഇതിനായി # കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. # അധ്യാപകർക്ക് നിർദ്ദേശങ്ങൾ നൽകി. # ടൈംടേബിൾ നൽകി.
d. ഓരോ ക്ലാസിലെയും slow learnersനായി ആദ്യം മലയാളം, ഇംഗ്ലീഷ്, ഹിന്ദി , കണക്ക്, വിഷയങ്ങളും പിന്നീട് എല്ലാ വിഷയങ്ങൾക്കും അധികം ക്ലാസുകൾ നൽകി. e. SSLC കുട്ടികൾക്കായി പ്രത്യേക ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും 40മാർക്കിനുള്ള വിഷയങ്ങൾക്ക് രാത്രി 7 മണി മുതലും 80 മാർക്കിനുള്ള വിഷയങ്ങൾ 6:30 മണി മുതലും ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി PRE-MODEL EXAM നടത്തി. ഉത്തര കടലാസ് തൊട്ടടുത്ത ക്ലാസിൽ കൊണ്ടുവന്ന് കുട്ടിതന്നെ മൂല്യനിർണയം നടത്തി.കാര്യം ചെയ്ത വിഷയങ്ങൾ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്തു. SSLC കുട്ടികൾക്ക് കണക്ക്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് , ഹിന്ദി വിഷയങ്ങൾക്ക് മുൻതൂക്കം നൽകി. I(a)3. ശാസ്ത്ര, ഗണിത വിഷയങ്ങൾ ആകർഷകമാക്കാൻ കണ്ടെത്തിയ രീതികൾ, നടപ്പിലാക്കിയ ആശയങ്ങൾ ശാസ്ത്ര വിഷയങ്ങൾ ആകർഷകമാക്കാൻ നടത്തിയ ഇടപെടലുകൾ :-
1. ആശയ വ്യക്തത വരുത്താനായി സ്ക്രീൻ റെക്കോർഡർ എന്ന് ആപ്പ് ഉപയോഗിച്ച് വീഡിയോ ക്ലാസുകൾ നിർമിച്ചു് കുട്ടികൾക്ക് ക്ലാസ് തല വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴി നൽകി. 2. പ്രയാസമേറിയ ആശയങ്ങൾ കൂടുതൽ വ്യക്തത വരുത്താനായി ക്വിസ് പ്രോഗ്രാമുകൾ ക്ലാസ് തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തി. ചോദ്യങ്ങൾ കുട്ടികളാണ് തയ്യാറാക്കുന്നത്. 3. കുട്ടികൾക്കുള്ള സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാൻ ആവശ്യപ്പെടുന്നു. ഒരാളുടെ സംശയം വിശദീകരിക്കുമ്പോൾ മറ്റ് കുട്ടികൾക്കും അത് പ്രയോജനപ്പെടുന്നു. 4. കുട്ടികൾ വരച്ച പടങ്ങൾ ചേർത്ത് picture album ഉണ്ടാക്കി അതാത് ക്ലാസുകളിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്നു. 5. Google Form വഴി ഉത്തരം കണ്ടെത്തി സ്വയം വിലയിരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകുന്നു. 6. പടങ്ങൾ അടയാളപ്പെടുത്തുന്നത് പരിശീലിക്കുന്നതിന് , അത്തരത്തിൽ സ്വയം വിലയിരുത്തുന്നതിന് ലഭ്യമാകുന്ന പടങ്ങൾ നൽകുന്നു.
ശാസ്ത്ര വിഷയങ്ങൾ ആകർഷകമാക്കാൻ കണ്ടെത്തിയ രീതികൾ :-
a) സ്ക്രീൻ റെക്കോർഡർ ആപ്പ് ഉപയോഗിച്ചുള്ള ക്ലാസുകൾ b) ക്ലാസ് തല ക്വിസ് പ്രോഗ്രാമുകൾ നടത്തുന്നു. c) സംശയ നിവാരണം d) ഡിജിറ്റൽ Picture Album നിർമാണം. e) സ്വയം വിലയിരുത്തൽ f) Diagram Puzzle
ഗണിത വിഷയങ്ങൾ ആകർഷകമാക്കാൻ നടത്തിയ ഇടപെടലുകൾ:-
a) പാഠഭാഗവുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പിൽ വോയിസ് ക്ലിപ്പ് നൽകി സംശയങ്ങൾ പരിഹരിച്ചിരുന്നു. b) പാഠപുസ്തകത്തിലെ പ്രശ്നങ്ങൾ എല്ലാം വർക്കൗട്ട് ചെയ്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും സംശയമുള്ളവ കുട്ടികൾ ചോദിക്കുകയും ചെയ്തിരുന്നു. c) നിർമ്മിതിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളുടെ വീഡിയോ തയ്യാറായി നൽകിയിരുന്നു. d) പാഠഭാഗവുമായി ബന്ധപ്പെട്ട ഗണിത പസിലുകൾ ഗ്രൂപ്പിൽ നൽകുകയും കുട്ടികൾ ചെറിയ വീഡിയോ ആക്കി ഗ്രൂപ്പിൽ തന്നെ പോസ്റ്റ് ചെയ്തിരുന്നു. e) പാഠഭാഗവുമായി ബന്ധപ്പെട്ട് multiple choice question തയ്യാറാക്കി ഗ്രൂപ്പിൽ കൊടുക്കുകയും കുട്ടികൾ ഉത്തരം കണ്ടെത്തി ടീച്ചേഴ്സിന്റെ personal whatsapp ലേക്ക് അയക്കുകയും ചെയ്തിരുന്നു. f) Geogebra Software കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിലൂടെ പ്രവർത്തനങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. g) വർക്ക്ഷീറ്റുകൾ തയ്യാറായി നൽകിയിരുന്നു. h) രാമാനുജൻ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ വീഡിയോയും പതിപ്പുകളും ഗണിതപാട്ടുകളും ഉൾപ്പെടുത്തി ഒരു online രാമാനുജൻ ദിനം ആചരിച്ചു. i) അബാക്കസ് നിർമ്മാണം, സ്ഥാനവില പോക്കറ്റ് , വൃത്തപാറ്റേൺ , സമാന്തര വരകൾ, നേപ്പിയർ സ്ട്രിപ്പ് നിർമ്മാണം , ത്രികോണ നിർമ്മാണം ഇവയുടെ വീഡിയോസ് & pictures ഇവ കുട്ടികൾ തയ്യാറാക്കി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
ഗണിത വിഷയങ്ങൾ ആകർഷകമാക്കാൻ കണ്ടെത്തിയ രീതികൾ :-
• സംശയ നിവാരണ ക്ലാസുകൾ • വീഡിയോ ക്ലിപ്പ് ഉപയോഗിച്ചുള്ള ക്ലാസുകൾ. • ഗണിത പസിലുകളുടെ നിർമ്മിതി. • ചോദ്യങ്ങൾ തയ്യാറാക്കി നൽകൽ. • സോഫ്ട്‍വെയർ അഥിഷ്ടിത ക്ലാസുകൾ • വർക്ക്ഷീറ്റുകളുടെ ഉപയോഗം • ദിനാചരണങ്ങൾ • നിർമ്മിതികൾ
I(a)4. പ്രാക്ടിക്കലുകൾ ആവശ്യമായ വിഷയങ്ങളിൽ ഒരുക്കിയ സൗകര്യങ്ങൾ നേരിട്ട് പഠനം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സാധ്യമല്ലാതെ വന്നപ്പോൾ നേരിട്ട് കണ്ടും, കേട്ടും, അറിഞ്ഞും ചെയ്യേണ്ട കാര്യങ്ങൾ അതുമായി ബന്ധപ്പെട്ട
• വീഡിയോകൾ • ചിത്രങ്ങൾ • സ്ലൈഡുകൾ • ഗെയിമിന് സമാനമായ ചില നിരീക്ഷണ ആപ്പുകൾ തുടങ്ങിയവ വഴി കുട്ടികളിലെത്തിക്കുന്നു.
I(a)5. പാഠഭാഗങ്ങളിൽ കുട്ടികൾക്കുള്ള ആശയവ്യക്തത, തുടർ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി അവലംബിച്ച രീതികൾ.
• ദൈനംദിനമുള്ള പഠനാനുബന്ധ ക്ലാസുകൾ • വർക്ക്ഷീറ്റുകൾ ഉപയോഗിച്ചുള്ള ക്ലാസുകൾ • സ്കൂൾ തലത്തിൽ Google Form ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണം വഴിയുള്ള ഓരോ ക്ലാസിനേയും അടിസ്ഥാനപ്പെടുത്തിയുള്ള സംശയങ്ങൾ/ചോദ്യങ്ങൾ ഉപയോഗപ്പെടുത്തൽ. • ക്ലാസ്‍തലത്തിൽ വിഷയാധിഷ്ടിതമായി നടത്തുന്ന ക്വിസ് പ്രോഗ്രാം • പസിലുകൾ • ഓരോ ക്ലാസിലും ക്ലാസ് നമ്പർ വിളിച്ച് ചോദ്യം ചോദിക്കുന്നു.
I(b). അധ്യാപകരുമായി ബന്ധപ്പെട്ടവ I(b)1. സാങ്കേതിക വിദ്യയിൽ വേണ്ടത്ര വൈദഗ്ധ്യം ഇല്ലാത്ത അധ്യാപകർക്കായി പരിശീലനം സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് സംബന്ധിച്ച വിവരങ്ങൾ. കൂടാതെ അധ്യാപകർ പങ്കെടുത്ത മറ്റ് പരിശീലന പരിപാടികളുടെ വിശദാംശങ്ങൾ. പരിശീലനങ്ങൾ:-
• Google Meet/Zoom Meeting എന്നിവ വഴി live class എടുക്കുന്ന വിധം പരിശീലിച്ചു. • Laptop- ൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന വിധം • പഠനബ്ലോഗുകളിലൂടെ വീഡിയോ lessons ഉം download ചെയ്ത്സ്കൂൾ തല വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകിയിരുന്നു. പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു
+ കുട്ടികൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾവഴി അയക്കുന്ന ഉത്തരങ്ങൾ വാട്ട്സ്ആപ്പിൽ തന്നെ ശരിയിട്ട് അയക്കുന്ന വിധം + മലയാളം ചോദ്യപേപ്പർ തയ്യാറാക്കുക. + മൊബൈൽഫോൺ വൈറ്റ് ബോർഡ് ആക്കി ഫോട്ടോ, വീഡിയോ കാണിച്ച് പഠിപ്പിക്കുന്ന വിധം + മൊബൈൽ video editing തുടങ്ങിയവ I(b)2.അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും വിലയിരുത്തുവാനും കണ്ടെത്തിയ വഴികൾ. അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കണ്ടെത്തിയ വഴികൾ :-
• Whatsapp group കൾ # സ്കൂൾ തല പ്രവർത്തനങ്ങൾ (Online Class @GHSST) # SRG (Online SRG @GHSST) • online & offline SRG • staff meeting • അധ്യാപകരുടെ ക്ലാസ് തല പ്രവർത്തനങ്ങളുടെ ഏകോപനവും ക്രോഡീകരണത്തിനുമായി - google form
അധ്യാപകരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കണ്ടെത്തിയ വഴികൾ
• google form
+ ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് DEO തലത്തിൽ നൽകുന്ന വർക്ക്ഷീറ്റ്കൾ കുട്ടികൾക്ക് ഭലവത്തായ രീതിയിൽ കൃത്യസമയത്ത് നൽകുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് അറിയിക്കുന്നതിനായി google form + ഓൺലൈൻ ക്ലാസിനെ തുടർന്ന് , ആ ക്ലാസുമായി ബന്ധപ്പെട്ട് തുടർപ്രവർത്തന,നിരീക്ഷണ മോണിറ്റടിങ് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി Google form
• SRG meeting
I(c). രക്ഷിതാക്കളുമായി ബന്ധപ്പെട്ടവ I(c)1. കോവിഡ് കാലത്ത് കുട്ടികളുടെ പഠനകാര്യങ്ങളിൽ എങ്ങനെ ഇടപെടണമെന്നതുൾപ്പടെ രക്ഷിതാക്കൾക്കിടയിൽ നടത്തിയ ബോധവൽക്കരണ പ്രവർത്തനങ്ങൾ. രക്ഷിതാക്കൾക്കിടയിൽ നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾ :-
l) കുട്ടിക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത. m) കുട്ടി സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളും അതിന്റെ ആവശ്യകതയും . n) കുട്ടി സ്മാർട്ട്ഫോൺ ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തൽ. o) ക്ലാസ്‍തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ രക്ഷിതാക്കൾ നിത്യവും കണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും , അറിയിപ്പുകൾ കുട്ടിയും രക്ഷിതാവും കണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതിന്റെ പ്രാധാന്യം. p) എല്ലാ ദിവസവും ടൈംടേബിൾ പ്രകാരം കൃത്യസമയത്ത് കുട്ടിയെ വിക്ടേഴ്സ് ചാനൽ ക്ലാസ് കണ്ടെന്ന് ഉറപ്പ് വരുത്തുകയും , നോട്ട്ബുക്കിൽ കുട്ടി കുറിച്ച പോയിന്റുകൾ ഒപ്പ് വയ്ക്കുകയും ചെയ്യുക. q) വിക്ടേഴ്സ് ചാനൽ ക്ലാസിന്റെ തുടർപ്രവർത്തനങ്ങൾ കുട്ടി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തൽ . r) സ്കൂളിൽ നിന്ന് നൽകുന്ന വർക്ക്ഷീറ്റ്കൾ കുട്ടി സമയബന്ധിതമായി ചെയ്ത് ബന്ധപ്പെട്ട ടീച്ചറിന് അയച്ചുകൊടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. s) ദൈനം ദിന ക്ലാസിനെ കുറിച്ചുള്ള ഫീഡ്ബാക്ക് പ്രഫോമ ക്ലാസ് ടീച്ചറിന് അയച്ച് കൊടുത്തെന്ന് ഉറപ്പ് വരുത്തുക. t) Online class PTA Meeting കളിൽ കൃത്യമായി പങ്കെടുക്കുക. u) കുട്ടികൾക്ക് പ്രത്യേക ടൈംടേബിൾ പ്രകാരം നടക്കുന്ന ക്ലാസ് സമയത്ത്(7.00 pm- 9.00 pm)കുട്ടിക്ക് സ്മാർട്ട്ഫോൺ സൗകര്യമുണ്ടെന്ന് ഉറപ്പ് വരുത്തുന്നു. v) ക്ലാസ്‍തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന Pre-Model Exam/Class Test /ചോദ്യം ചോദിക്കൽ/ക്വിസ്/ തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടി പങ്കെടുക്കുന്നുണ്ടെന്നും സജീവമായി പ്രതികരിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തൽ w) online ആയി നടത്തുന്ന Pre-Model Exam ന്റെ ഉത്തരക്കടലാസ് അടുത്ത ദിവസം ബന്ധപ്പെട്ട ടീച്ചറിനെ കാണിച്ച് മൂല്യനിർണ്ണയം നടത്തി എന്ന് ഉറപ്പ് വരുത്തുക. x) ഇതിനൊക്കെ പുറമെ PHC Health Inspector ന്റെ സഹായത്താൽ കോവിഡ് എന്ന് മഹാമാരിയെക്കുറിച്ചും , സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ,പ്രാവർത്തികമാക്കേണ്ട ശീലങ്ങളെക്കുറിച്ചും ക്ലാസ് നൽകി. y) എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും കൗൺസിലറുടെ സാന്നിധ്യം ഉറപ്പുവരുത്തി. z) ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് ടീച്ചേഴ്സ് നൽകുന്ന ലിസ്റ്റിൽ അല്ലാതെ യൂട്യൂബിൽ സെർച്ച് ചെയ്യൽ അനുവദിക്കരുത്.
II. പിന്തുണാസംവിധാനങ്ങൾ/സമിതികൾ II(a)1.കോവിഡ്കാല സാഹചര്യം കണക്കിലെടുത്ത് സ്കൂളിൽ രൂപീകരിച്ച വിവിധ സമിതികൾ / പിന്തുണാസംവിധാനങ്ങൾ , അവയുടെ പ്രവർത്തനങ്ങൾ. രൂപീകരിച്ച വിവിധ സമിതികൾ / പിന്തുണാസംവിധാനങ്ങൾ I. ജാഗ്രതാ സമിതിക ii. കോവിഡ് സെൽ iii. കോവിഡ് ഹെൽപ് ഡെസ്ക് iv. മോണിറ്ററിങ് സെൽ I. ജാഗ്രതാസമിതി പ്രവർത്തനങ്ങൾ.
• സ്കൂളിൽ മതിയായ അണുനശീകരണ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തുക. • കുടിവെള്ള ടാങ്ക്, കിണർ, മറ്റ് ജല സ്രോതസ്സുകൾ എന്നിവ അണുവിമുക്തമാക്കുക. പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തുക. • സ്കൂളിൽ മാസ്ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് തുടങ്ങിയവ സജ്ജീകരിക്കുക. • കുട്ടികൾക്ക് സ്ഥിരമായി ഉള്ള ഇരിപ്പിട ക്രമീകരണം നടത്തുക. • സാമൂഹിക /ശാരീരിക അകലം പാലിക്കുന്നത് കുട്ടികളെ ഓർമിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ , സ്റ്റിക്കറുകൾ, സൂചന ബോർഡ് എന്നിവ ക്ലാസ് മുറികൾ, ലൈബ്രറികൾ, കൈകൾ കഴുകുന്ന ഇടങ്ങൾ, ബാത്റൂമിന് പുറത്ത് , തുടങ്ങിയ ഇടങ്ങളിൽ പതിപ്പിക്കുക. • കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകൾ കഴുകുന്ന സ്ഥലം, ബാത്റൂം, തുടങ്ങിയ സ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനായി നിശ്ചിത അകലങ്ങളിൽ അടയാളപ്പെടുത്തലുകൾ നടത്തുക. • സൂചന ബോർഡുകൾ(washing areas, thermal scan area, sickroom, covid help desk, parent waiting room ) സ്ഥാപിക്കുക. • കുട്ടികൾക്കും, അധ്യാപകർക്കും ആവശ്യമായ ഘട്ടങ്ങളിൽ ആരോഗ്യ പരിശോധന സൗകര്യം ഒരുക്കുക.
ii. കോവിഡ് സെൽ പ്രവർത്തനങ്ങൾ.
• സ്കൂളും പരിസരവും വൃത്തിയാക്കുക. • എല്ലാ ക്ലാസ് മുറികളും സാനിറ്റൈസ് ചെയ്യുക.സ്കൂൾ പ്രവർത്തിദിവസങ്ങളിൽ സ്കൂൾ സമയത്തിനു ശേഷവും, കുട്ടികൾ എത്തുന്നതിനു മുമ്പായും മുറികൾ സാനിറ്റൈസ് ചെയ്യുക. ഷിഫ്റ്റ് സമ്പ്രദായമാണെങ്കിൽ ഓരോ ഷിഫ്റ്റിനു ശേഷവും ഇത് ആവർത്തിക്കുക. • സ്കൂൾ ഗേറ്റിന് പുറത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി Health Department, Police Department- ന്റെ സഹായം തേടുക. • കുട്ടികൾ കൃത്യസമയത്തുതന്നെ വീട്ടിലെത്തുന്നുണ്ടോ, എന്ന് മനസിലാക്കുന്നതിനുവേണ്ടി സ്കൂളിൽ നിലവിലുള്ള SMS സമ്പ്രദായം കുറച്ചുകൂടി കാര്യക്ഷമമാക്കുക. • മംഗലപുരം പഞ്ചായത്തിന്റെ സഹായത്തോടെ കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട ഒരു Mike Announcement സംഘടിപ്പിക്കുക. • സ്കൂളിനകത്ത് കുട്ടികൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന് വേണ്ടി എല്ലാ സ്ഥലങ്ങളിലും അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കുക. • ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം, പ്രത്യേകം വാഷിങ് ഏരിയ ക്രമീകരിക്കുക. സ്കൂളിലേക്ക് വരുന്ന കുട്ടികളെ തെർമൽ സ്ക്യാനിങിന് ശേഷം മാത്രം ക്ലാസിലേക്ക് കയറ്റിവിടുക. • കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേകം sick room ക്രമീകരിക്കുക. • എല്ലാ ക്ലാസ്‍മുറികളിലും സാനിറ്റൈസർ ക്രമീകരിക്കുക. • ഇന്റർവെൽ സമയങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായി ഓരോ ക്ലാസായി ഇന്റർവെല്ലിന് വിടുക. • കുട്ടികളെ സ്കൂളിലേക്ക് രക്ഷിതാക്കൾ കൊണ്ടുവരികയാണെങ്കിൽ അവർക്ക് പ്രത്യേകം waiting room ക്രമീകരിക്കുക. • എല്ലാ കുട്ടികളും കുടിവെള്ളം കൊണ്ടുവരുന്നതിന് വേണ്ടി നിർദ്ദേശം കൊടുക്കുക. • ഒരു കരുതൽ എന്ന നിലയിൽ സ്കൂളിൽ കൂടുതൽ മാസ്കുകൾ സംഭരിക്കുക. • കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളുടെ വിവരങ്ങൾ പ്രത്യേകം രെജിസ്റ്ററിൽ എഴുതി സൂക്ഷിക്കുകയും കൃത്യമായി ഫോളോഅപ്പ് നടത്തുകയും ചെയ്യുക. • കോവഡ് സാഹചര്യത്തിൽ സ്കൂളിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ അടങ്ങിയ നിർദ്ദേശങ്ങൾ ക്ലാസുകളിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും, സ്കൂളിന്റെ ഒഫീഷ്യൽ ഗ്രൂപ്പുകൾ വഴിയും എല്ലാ രക്ഷകർത്താക്കളിലും എത്തിക്കും. • കോവിഡ് മാനദണ്ഡങ്ങൾ രേഖപ്പെടുത്തിയ ജാഗ്രതാ ബോർഡ് സ്കൂളിൽ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുക.
iii. കോവിഡ് ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങൾ.
• കുട്ടികൾ കൊണ്ടുവരുന്ന മാസ്ക് നഷ്ടപ്പെടുകയോ, ചീത്തയാവുകയോ ചെയ്താൽ അവർക്ക് വേണ്ട മാസ്ക് നൽകുക. • മാസ്ക്, സാനിറ്റൈസർ, ബ്ലീച്ചിങ് പൗഡർ , എന്നിവ ശേഖരിക്കുക, വിതരണം ചെയ്യുക, സ്റ്റോക്ക് മെയിന്റെയിൻ ചെയ്യുക. • തെർമൽ സ്കാനിങിന് വിധേയമാകുന്ന കുട്ടികളിൽ 38c മുകളിൽ, 15 മിനിട്ട് കഴിഞ്ഞും താപനില താഴ്ന്നില്ലെങ്കിൽ അവരുടെ വീടുകളിൽ അറിയിച്ച് സുരക്ഷിതമായി വീടുകളിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുക. • ശുചിത്വ പരിപാലനം. • ഡെയ്‍ലി സർവൈലൻസ് റിപ്പോർട്ട് തയ്യാറാക്കൽ. • രക്ഷിതാക്കളിൽ നിന്ന് സമ്മതപത്രം ശേഖരിക്കുക.എല്ലാ കുട്ടികളും മാസ്ക് ധരിക്കുന്നു എന്നന്വേഷിക്കുക.
iv. മോണിറ്ററിങ് സെൽ പ്രവർത്തനങ്ങൾ.
• കൃത്യമായി എല്ലാ ദിവസവും അണുനശീകരണം നടത്തുന്നുണ്ടോ എന്നന്വേഷിക്കുന്നു. • ഡെയ്‍ലി സർവൈലൻസ് റിപ്പോർട്ട് തയ്യാറാക്കി നൽകുന്നുണ്ടെന്ന് നിരീക്ഷിക്കുന്നു. • ആക്ഷൻ പ്ലാൻ പ്രകാരം ഡിസിപ്ലിൻ ഡാറ്റ കൃത്യമായും ചിട്ടയോടെ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.
II (b). PTA,SMC,SRG , തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ നടത്തിയ കോവിഡ്കാല ഇടപെടലുകൾ. നടത്തിയ കോവിഡ് കാല ഇടപെടലുകൾ PTA /SMC
• ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കാണുന്നതിന്, കേബിൾ കണക്ഷനോടുകൂടിയ ടിവി സമാഹരിച്ച് നൽകുന്നതിനുള്ള ശ്രമം നടത്തുക. • വർക്ക് ഷീറ്റ് ലഭ്യമല്ലാത്ത കുട്ടികൾക്ക് വർക്ക്ഷീറ്റ് പ്രിന്റ് എടുത്ത് കൊടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുക. • സ്കൂളിന് ആവശ്യമായ മാസ്ക്, സാനിറ്റൈസർ, തുടങ്ങിയവ പൂർവ്വവിദ്യാർത്ഥികളിൽ നിന്നും, നാട്ടുകാരിൽ നിന്നും സമാഹരിക്കുക. • ക്ലാസ് മുറികൾ എല്ലാ ദിവസവും അണുവിമുക്തമാക്കുന്നതിനാവശ്യമായ സ്‍പ്രേയർ , മറ്റ് ഉപകരണങ്ങളും ,സമാഹരിക്കുക. • സ്കൂൾ ഗേറ്റിന് പുറത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികൾ കൂട്ടം കൂടാതിരിക്കുന്നതിനും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും സഹായിക്കുന്നതിനും, വേണ്ടി മൈക്ക് അനൗൺസ്മെന്റ് നടത്തുക. • പോലീസിന്റെ സഹായവും സേവനവും ലഭ്യമാക്കുക. • പരീക്ഷ ദിവസങ്ങളിൽ കോവിഡ് ബാധിതരായ കുട്ടികളെയും , ക്വാറന്റൈൻ ഉള്ള കുട്ടികളെയും സ്കൂളിൽ എത്തിക്കുന്നതിന് വേണ്ട സംവിധാനം ഒരുക്കുക. • പാഠപുസ്തക വിതരണം , ഭക്ഷ്യകിറ്റ് വിതരണം , ഹാൾടിക്കറ്റ് വിതരണം എന്നിവക്ക് വേണ്ട സഹായം . • SSLC പരീക്ഷ ദിവസങ്ങളിൽ സ്കൂളിലെ അധ്യാപകരുടെ അഭാവത്തിൽ കുട്ടികളെെ സാനിറ്റൈസ് ചെയ്യുക, പനിപരിശോധനക്ക് വിധേയരാക്കുക, കൈ കഴുകുന്നിടം എന്നിവിടങ്ങളിലെ സേവനം. • മുഴുവൻ രക്ഷിതാക്കളേയും സ്കൂളിൽ വരുത്തി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്, കോവിഡ് ബോധവത്കരണ ക്ലാസിൽ പങ്കെടുപ്പിക്കുന്നതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുക. • രോഗാവസ്ഥയിലുള്ള കുട്ടികളുടെ കുടുംബാങ്ങളിൽ സഹായമൊരുക്കൽ. • കുട്ടികളുടെ വീടുകളിൽ ലൈബ്രറി പുസ്തകമെത്തിക്കുന്നതിന് പുസ്തകവണ്ടി സജ്ജീകരണം, വിതരണവും, • സംശയ നിവാരണ ക്ലാസുകളിൽ നിത്യവും കൈകഴുകുന്നിടം, പരിശോധനസ്ഥലം, സാനിറ്റൈസ് ചെയ്യുന്ന ഇടം, എന്നിവിടങ്ങളിലെ സേവനം.
SRG
• ഓൺലൈൻ ക്ലാസുകളുടെ രൂപീകരണത്തിനും, ഏകോപനത്തിനും , വിലയിരുത്തുന്നതിനും വേണ്ട പ്രവർത്തനങ്ങൾ രൂപകൽപന ചെയ്യുക. • ഇതിനായി, അധ്യാപകർക്കും, കുട്ടികൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകുക. • ആവശ്യമായ ചോദ്യാവലികൾ ഉൾപ്പെടുത്തി google form തയ്യാറാക്കുക. • ഓൺലൈൻ ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികളുടെ വിവരശേഖരണം, പരിഹാരം കാണൽ. • വർക്ക്ഷീറ്റുകൾ കിട്ടാത്ത കുട്ടികളുടെ വിവരശേഖരണം ,പരിഹാരം ആസൂത്രണം ചെയ്യൽ. • എല്ലാ ദിവസങ്ങളിലും നടത്തുന്ന ഓൺലൈൻ ക്ലാസുകൾ കുട്ടികൾ കണ്ടെന്ന് ഉറപ്പുവരുത്തുകയും, തുടർപ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കുെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തലും. • സംശയ നിവാരണ പ്രായോഗിക പരിശീലന ക്ലാസുകൾക്കായി കുട്ടി സ്കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട ആക്ഷൻ പ്ലാൻ തയ്യാറാക്കുക. • അധ്യാപകർക്കായി ലൈവ് ക്ലാസുകളെ കുറിച്ച് പരിശീലനം നൽകുക. • വിദ്യാഭ്യാസ ബ്ലോഗുകളിൽ നിന്നും , മറ്റ് അധ്യാപക കൂട്ടായ്മകൾ വഴിയും ലഭ്യമാകുന്ന ഡിജിറ്റൽ ക്ലാസുകൾ സംബന്ധിച്ച വിവരങ്ങൾ, ശേഖരിച്ച് അധ്യാപകർക്ക് ലഭ്യമാക്കുക. • DEO തല വർക്ക്ഷീറ്റുകളുടെ സ്കൂൾതല ടൈംടേബിൾ പ്രകാരം സമാഹരിക്കലും, വിതരണവും, മൂല്യനിർണ്ണയവും. • ക്ലാസ് ടൈംടേബിൾ ക്രമീകരണം. • അധിക ക്ലാസുകൾ സംഘടിപ്പിക്കൽ.(NMMS, NTSE, ) • ഓൺലൈൻ PRE- MODEL EXAM ന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയും, നിർദ്ദേശങ്ങൾ നൽകുക. • ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പിനായി അധ്യാപകരുടെ അഭാവത്തിൽ (SSLC Valuation നായി ഹെൽപ്പ് ഡെസ്ക് രൂപീകരിക്കുക. • കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുക. • കൗൺസിലിങ് നടത്തുക. • രക്ഷിതാക്കൾക്ക് ആവശ്യമായ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക. • ക്ലാസ് PTAകൾ സംഘടിപ്പിക്കുക. നടത്തുന്നത് അജണ്ട തീരുമാനിച്ച് അതിനുവേണ്ട മുന്നൊരുക്കങ്ങൾ തയ്യാറാക്കി ടീച്ചേഴ്സിന് നൽകുക • ക്ലാസ് പിറ്റിഎ റിപ്പോർട്ട് ക്രോഡീകരിക്കുക. • ദിനാചരണങ്ങൾ സംഘടിപ്പിക്കുക. ഡോക്യുമെന്റ് ചെയ്യുക. • സ്കൂളിന്റെ മികവുകൾ സാമൂഹ്യ മാധ്യമങ്ങളിൽ അപ്‍ലോഡ് ചെയ്യുക. • കോവിഡ് ബോധവത്കരണത്തിനാവശ്യമായ പോസ്റ്ററും, സ്റ്റിക്കറും സമാഹരിച്ച് പ്രദർശിപ്പിക്കുന്നതിനുവേണ്ട മുന്നൊരുക്കങ്ങൾ ചെയ്യുക. • 100% വിജയവും 50% Full A+ ഉറപ്പുവരുത്തുന്നതിന് വേണ്ട അധിക പിന്തുണ ക്ലാസുകൾ സംഘടിപ്പിക്കുക. • സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ കീഴിലുള്ള അങ്കണവാടികളിലും, ഗ്രന്ഥശാലകളിലും, വിക്ടേഴ്സ് ഡിജിറ്റൽ ക്ലാസുകൾ സ്കൂളിലെ അധ്യാപകന്റെ സാന്നിധ്യത്തിൽ ലഭ്യമാക്കൽ. • ക്ലാസ് പി.റ്റി.എ ക്ക് ക്ലാസ് ടീച്ചറിന്റെ പ്രവർത്തന റിപ്പോർട്ട് ആവശ്യമായ സൂചകങ്ങൾ നൽകുക. • ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീട്ടിൽ എത്തിക്കുക.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ
• ഡിപ്പാർട്ട്മെന്റ് നൽകുന്ന മറ്റ് പ്രവർത്തനങ്ങൾ ഫലവത്തായി നടപ്പിലാക്കുകയും, എല്ലാ കുട്ടികളിലും് എത്തിക്കുകയും. • തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹായങ്ങൾ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഫയർ ഫോഴ്‍സിന്റെ സഹായത്താൽ അണുവിമുക്തമാക്കി. • പ്രാദമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്ഇൻസ്പെക്ടർ രക്ഷിതാക്കൾക്ക് വേണ്ട ബോധവത്കരണ ക്ലാസുകൾ നൽകി. • പ്രാദമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ, ഡോക്ടർ ഇവരുടെ നിർദ്ദേശപ്രകാരമാണ് ഏതെങ്കിലും കുട്ടികൾക്ക് ക്ലാസിൽ സുഖമില്ലാതാവുകയാണെങ്കിൽ അവർക്കും മറ്റ് കുട്ടികൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നത്. • ജില്ലാ പഞ്ചായത്തിന്റെ സാനിറ്റൈസർ, ചവിട്ട മെത്ത എന്നിവ ലഭ്യമാക്കി. • ഡിപ്പാർട്ട്മെന്റിൽ നിന്നും തെർമൽ സ്ക്യാനർ, ആവശ്യം വേണ്ട മാസ്ക്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കി.
III. സ്‌കൂൾ ഭരണം/ ക്ഷേമ പ്രവർത്തനങ്ങൾ III(a).കോവിഡ്-19 പകർച്ചവ്യാധിയെപ്പറ്റി കുട്ടികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കാനായി നടത്തിയ പ്രവർത്തനങ്ങൾ.
• ക്ലാസ്‍തല വാട്ട്സ്ആപ്പ് കൂട്ടായ്മകൾ വഴിയും കോവിഡ് - 19 നെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ലഭ്യമാകുന്ന വീഡിയോകളും, പോസ്റ്ററുകളും , നിർദ്ദേശങ്ങളും, നൽകി. • എല്ലാ ക്ലാസ് പി.റ്റി.എ കളിലേയും അജണ്ടയിൽ ഉൾപ്പെടുത്തി. “Special Note On Behalf Of COVID-19” • പ്രത്യേകം, പ്രത്യേകം ബാച്ചുകളാക്കി തിരിച്ച് PHC യിൽ നിന്നുള്ള ഹെൽത്ത് ഇൻസ്‍പെക്ടറുടെ സഹായത്താൽ എല്ലാ രക്ഷിതാക്കൾക്കും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സ്കൂളിൽ വച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
വിഷയം :- കോവിഡ്- പാലിക്കേണ്ട മുൻകരുതൽ / ഉണ്ടാകേണ്ട ശീലങ്ങൾ
• കോവിഡ് - 19 ബോധവത്കരണ പോസ്റ്റർ, നോട്ടീസ്, എന്നിവ സ്കൂളിലും, പരിസരത്തും, രക്ഷിതാക്കളിലും, അധ്യാപകർ /PTA എന്നിവർ വഴിയും മറ്റ് സന്നദ്ധസംഘടനകൾ വഴിയും എത്തിക്കാൻ നടപടിയെടുത്തു. III(b).കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ സ്കൂളും അധ്യാപകരും ഭാഗമായത് എങ്ങനെയൊക്കെ • വിവിധ സമിതികൾ രൂപീകരിച്ചു. ചുമതലകൾ ചിട്ടപ്പെടുത്തി. • സ്കൂളിലും പരിസരപ്രദേശങ്ങളിലും കോവിഡ് ബോധവത്കരണ പോസ്റ്റർ സ്ഥാപിച്ചു. • കോവിഡ് പ്രോട്ടോക്കോൾ പരിപാലനത്തിനായി SPC/NCC/JRC എന്നീ യൂണിറ്റുകളിലെ കേഡറ്റുകളെ നിയോഗിച്ചു. • UP/ HS വിഭാഗങ്ങളിലെ എല്ലാ അധ്യാപകരെയുടെയും സഹായങ്ങൾ സ്കൂളിൽ കർശനമാക്കി. • ലോഷൻ / സാനിറ്റൈസർ എന്നിവ സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ തദ്ദേശീയമായി നിർമ്മിച്ചു. • JRC യൂണിറ്റിന്റെ് നേതൃത്വത്തിൽ തുണി മാസ്ക് നിർമിച്ചു. • സൂകൾ വിട്ടുകഴിഞ്ഞാൽ കുട്ടികൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ സ്കൂളിനടുത്തുള്ള ബസ് സ്റ്റോപ്പുകളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. • എല്ലാ ദിവസങ്ങളിലും സ്കൂളിൽ എത്തുന്ന കുട്ടിയെ കൈ കഴുകി , തെർമൽ സ്ക്യാനിങിന് വിധേയമാക്കിയ ശേഷം മാത്രമേ ക്ലാസ്സിൽ പ്രവേശിപ്പിക്കുകയുള്ളു . • SSLC പരീക്ഷ സമയത്ത് സുഖമില്ലാത്ത കുട്ടികളെ Ambulance- ന്റെ സഹായത്തോടെ സ്കൂളിൽ എത്തിച്ചു. • കോവിഡ് ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു. • സ്കൂളിൽ പ്രവേശിക്കുന്ന ഗേറ്റ് /കൈ കഴുകുന്നിടം/തെർമൽ സ്ക്യാനിങ് ഏരിയ / ഓരോ floor ലും കോവിഡ് പ്രോട്ടോക്കോൾ പാലന നിരീക്ഷണം. • കോവിഡിനാലും /മറ്റ് അസുഖങ്ങളാലും ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങൾ ധനസഹായം നൽകി. • പനി വിവരങ്ങൾ കുട്ടികളുടെ വീട്ടുകാരിൽ നിന്നും ക്ലാസ് അധ്യാപകർ ദൈനംദിനം ശേഖരിക്കുകയും ക്ലാസ് ഗ്രൂപ്പിൽ പങ്കുവെച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കുട്ടികളെയും രക്ഷിതാക്കളെയും പ്രേരിപ്പിച്ചു. • ക്ലാസ് തുടങ്ങുന്നതിന് മുൻപും/ഇടവേളകളിലും / അവസാനിച്ച ശേഷവും, ക്ലാസ് മുറികളും, വരാന്തകളും, അണുവിമുക്തമാക്കി. ബാത്റൂമുകളിലും കർശനമായി ശുചീകരണം നടത്തി.
III(c).കുട്ടികളുടെ കായിക ക്ഷമത, സർഗാത്മക ശേഷികൾ എന്നിവ പരിപോഷിപ്പിക്കുവാൻ സ്വീകരിച്ച പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ,
• യോഗ ദിനം • വായനാദിനം • കർഷക ദിനം ( ചിങ്ങം 1) • വന്യജീവി വാരാഘോഷം • കേരളപിറവി • ഗാന്ധിജയന്തി • സ്വാതന്ത്ര്യ ദിനാഘോഷം • പരിസ്ഥിതി ദിനാചരണം • രാമാനുജൻ ദിനം • ചാന്ദ്രദിനം • കാവ്യനർത്തകി കവിതയുടെ നൃത്താവിഷ്കാരം • ചിത്രരചനാമത്സരങ്ങൾ / പ്രസംഗം /picture album നിർമ്മാണം • ഓൺലൈൻ അസംബ്ലി • ഇവ സാമൂഹ്യ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു.
മാനസിക പിരിമുറുക്കവും സംഘർഷവും കുറയ്ക്കുവാൻ കൈകൊണ്ട മാനസികാരോഗ്യ സംബന്ധിയായ നടപടികൾ
• കൗൺസിലർ ടീച്ചറിനെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഉൾപ്പെടുത്തി സേവനം ഉറപ്പ് വരുത്തി. • യൂട്യൂബ് വഴിയും, മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയുംം മാനസികാരോഗ്യ വിദഗ്തർ നടത്തിയിട്ടുള്ള നിരവധി ക്ലാസുകൾ ക്ലാസ് ടീച്ചർ ക്ലാസ്‍തല വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിഎല്ലാ കുട്ടികൾക്കും എത്തിച്ചു. • വാട്ട്സ്ആപ്പ്, ടെലിഗ്രാം കൂട്ടായ്‍മയിലൂടെ BRC തലത്തിൽ കഴിവുള്ള കുട്ടികളുടെ സഹായത്താൽ അവരുടെ സൃഷ്ടികൾ ആഴ്ചയിൽ ഒരു ദിവസം ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ അതാത് ഗ്രൂപ്പുകളിൽ നടത്തുന്നു.
III(d). സ്കൂൾ സാധാരണ നിലയിൽ തുറന്ന് കുട്ടികൾ തിരികെ എത്തുമ്പോൾ അവരെ സ്വീകരിക്കുവാൻ നടത്തിയ / നടത്താൻ ഉദ്ദേശിക്കുന്ന മുന്നൊരുക്കങ്ങൾ .
• ഇതിനായി SRG കൂടി ആക്ഷൻ പ്ലാൻ കരട് തയാറാക്കി, PTA/SMC യുടെ അംഗീകാരത്തോടെ നടപ്പിലാക്കി