ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/അതിജീവിക്കും നാമൊന്നായ്

അതിജീവിക്കും നാമൊന്നായ്

കാലത്തിൽ തട്ടകം മേൽ കീഴായ് തിരിയവേ,
ജീവവായുവാം നീയും നിലച്ചുപോയോ
നീയും നിൻ തോഴരും നിന്നിടം നിശ്ചലം,
ഗോളം തിരിയവേ മറ്റെല്ലാം നിശ്ചലം.

ഒരു ദിനം പുലരവേ, കൺ തുറന്നീടവേ ,
'ഞാനാണിതെല്ലാം ', 'എൻ്റെ യാണെല്ലാം '
മാറുന്ന മനുഷ്യൻ്റെ മൂഢഭാവം
നിരർത്ഥകമാകുന്നു വർത്തികളും [ പ്രവർത്തി]

പെട്ടെന്നു മറ്റൊരു ദിക്കിൽ നിന്നായിരം ,
ജൈവാണു പൊട്ടിപ്പുറപ്പെടവേ
ആയുസ്സിൻ ദൈർഘ്യം നിലച്ചീടവേ,

നിർത്തൂ, ഹേ, കാലൻ്റെ വേഷം ധരിച്ചൊരു
ഇത്തിരിപ്പോന്ന നിൻ നിരർത്ഥക ചേഷ്ടകൾ.
നാമൊന്നായ്... മെയ്യൊന്നായ്... മനമൊന്നായ്
പോകൂ ജൈവാണൂ നിൻ സ്ഥാനമല്ലിത്.....
പോകൂ ജൈവാണൂ നിൻ തട്ടകമല്ലിത് .....
 

ശ്രീലക്ഷമി .യു.എം
പ്ലസ് വൺ സയൻസ് ഗവൺമെൻറ്, എച്ച്.എസ്. തട്ടത്തുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത