ഗവൺമെന്റ് എച്ച്. എസ്. എസ്. കൊട‍ുവഴന്ന‍ൂർ/അക്ഷരവൃക്ഷം/ഭൂമിതൻ ദൈവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിതൻ ദൈവങ്ങൾ

ഭൂമിതൻ മക്കളെ നിങ്ങൾ തൻ നമ്മുടെ
ആതുര ശുശ്രുഷകരെ നമിക്കണം.
"കൊറോണ"യെന്ന മഹാമാരിക്കെതിരെ,
സർവം മറന്നവർ പോരാടിടുന്നു.
പണവും പ്രതാപവും മാത്രം മതിയെന്ന്
അഹങ്കരിച്ച മർത്യൻ ഭയന്നോടിടുന്നു.
കോടികളുണ്ടെന്നഹങ്കരിച്ച നരൻ
കോടികൾ ജീവന് തുല്യമാകില്ലെന്ന്
കണ്ടിന്നറിഞ്ഞു വീട്ടിലിരുപ്പായി.
അമ്പലവും പള്ളികളും അടച്ചു,
ദൈവങ്ങളുമിന്നു മിഴി പൂട്ടിടുന്നു.
"യുദ്ധവും യുദ്ധധ്വനികളുമില്ല,
മത്സരവും മാത്‍സര്യ ബുദ്ധിയുമില്ല,
ജാതിയും മതവും വർഗീയതയും
വെട്ടിപ്പിടിക്കലും പൂഴ്ത്തിവയ്പ്പുമില്ല."
കുടുംബവും കുട്ടികളെയും മറന്ന്
സുഖവും ദുഃഖവുമെല്ലാം മറന്ന്,
 പോരാടിടുന്നു ആരോഗ്യ പാലകർ.
നമുക്ക് വേണ്ടി നാടിനു വേണ്ടി
അവർ മാത്രമാണ് ഭൂമിതൻ ദൈവങ്ങൾ.
"അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
ഒരായിരം അഭിനന്ദനങ്ങൾ "!
ഒന്നിച്ചു നിൽക്കാം ഒന്നായി പൊരുതാം,
ഇന്നകന്നീടാം നാളെയൊന്നിയ്കാനായ്...

ഫർസാന.s
6 B ഗവൺമെൻറ്, എച്ച്.എസ്. കൊടുവഴന്നൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത