ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/'പരിസ്ഥിതിയെ സംരക്ഷിക്കുക
പരിസ്ഥിതിയെ സംരക്ഷിക്കുക
ജൂൺ 5 ലോകപരിസ്ഥിതിദിനമായി നാം ആചരിക്കുന്നു. വായു, വെള്ളം, ആകാശം, ഭുമി, വനങ്ങൾ മുതലായവ അടങ്ങുന്നതാണ് പ്രകൃതി. പ്രകൃതി നമ്മുടെ അമ്മയാണ് . പ്രകൃതി സംരക്ഷിക്കുക നമ്മുടെ ഉത്തരവാദിത്തമാണ് . എന്നാൽ നാമിന്ന് പ്രകൃതിയെ മലിനമാക്കി കൊണ്ടിരിക്കുകയാണ് . മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം സമീപ പ്രദേശത്തുള്ള ഔഷധസസ്യങ്ങളെ തഴുകി പുഴയിലെത്തുന്നു. ഈ ഔഷധഗുണമടങ്ങിയ വെള്ളം നാം മലിനമാക്കുന്നു. ബോട്ടുകളിലും, കപ്പലുകളിലും നിന്ന് ചോരുന്ന എണ്ണ ജലജീവികളെ നശിപ്പിക്കുന്നു. ഫാക്ടറിയിലും വീടുകളിലുമുള്ള മാലിന്യങ്ങൾ പുഴയിൽ കലർത്തുന്നത് തെറ്റാണ് . വനനശീകരണം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ തകർക്കുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റവും വലിയ ഭീക്ഷണിയായി മാറിയിരിക്കുന്നു.വയലുകളും കുന്നകളും നികത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിയെ തകർത്തു. മൊബൈൽ ടവറുകളുടെ അതിപ്രസരം അന്തരീക്ഷത്തിൽ റേഡിയേഷൻ വർദ്ധിപ്പിക്കുന്നു. മനുഷ്യൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കണം.ഭൂമിയല്ലാതെ മറ്റൊരു വാസസ്ഥാനം നമുക്കില്ല.ഈ ക്രൂരതകൾക്ക് തിരിച്ചുള്ള മറുപടി താങ്ങാൻ കഴിയില്ല.പ്രകൃതിയെ മറന്നുള്ള വികസന പ്രവർത്തനങ്ങൾ ഗുണത്തെക്കാൾ ദോഷം ചെയ്യും.അതുകൊണ്ട് ഭൂമിയിൽ ജീവൻ നിലനിൽക്കാൻ പരിസ്ഥിതിയെ സംരക്ഷിച്ചേ മതിയാവു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം