ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/Iസാമുഹിക ദുരന്തം മനുഷ്യരാശിയുടെ വിവേകത്തിന്
സാമൂഹിക ദുരന്തം മനുഷ്യരാശിയുടെ വിവേകത്തിന്
ലോകത്തെ കീഴടക്കിയ മഹാമാരിയായ കൊറോണ വൈറസിനെ ചെറുത്ത് നിൽക്കുകയാണ് ഇപ്പോൾ മതേതര രാഷ്ട്രമായ നമ്മുടെ ഭാരതം. മത,വർഗ്ഗ,വർണ്ണ വിവേചനത്തിന് അതീതമായി എല്ലാവരും ഒറ്റക്കെട്ടായിചെറുത്ത് നിറുത്തുകയാണ് ഈ അണുദുരന്തത്തെ. ഇന്നത്തെ സമൂഹത്തെ കാണാനോ ഒന്ന് തിരിച്ചറിയാനോ നിൽക്കാതെ അവരവരുടെ ആവശ്യങ്ങൾക്കുപോലും സമയം തികയാതെ ജീവിക്കുന്ന മനുഷ്യരാശിക്ക് ഒരു ഒാർമ്മപ്പെടുത്തലാണ് ഇപ്പോഴത്തെ ഈ ദുരന്തം. ലോകത്തെ വെട്ടിപ്പിടിക്കാൻ സമ്പത്ത് ഉണ്ടാക്കാൻ വേണ്ടി തങ്ങളെ പോറ്റി വളർത്തിയ മാതാപിതാക്കളെ തങ്ങൾക്ക് ഭാരമായി തോന്നി വൃദ്ധസദനങ്ങളിൽ കൊണ്ടാക്കിയും സ്വന്തം കുഞ്ഞുങ്ങൾക്ക് വാത്സല്യം നൽകാനും അവരുടെ കളിചിരികൾ കാണാനും സമയം കണ്ടെത്താതെ സമ്പത്തെന്ന മോഹത്തിൽ സ്വപ്ന കൂമ്പാരങ്ങൾ കൂട്ടി അതിനോടൊപ്പം നടന്നു നീങ്ങുകയാണ് ഇന്നത്തെ മനുഷ്യരാശി.ഈസമ്പത്ത് കൊണ്ട് മാത്രം നമുക്ക് നിലനിൽപ്പ് ഇല്ല എന്നും നമ്മോടൊപ്പം തുണയായി നമ്മുടെ മാതാപിതാക്കളും കുഞ്ഞുങ്ങളും ഗുരുജനങ്ങളും സമൂഹവും ഒറ്റക്കെട്ടായി ഉണ്ടെങ്കിൽ മാത്രമേ നിലനിൽപ്പ് ഉള്ളൂവെന്നും കാണിച്ച് തരികയാണ് ഒാരോ ദുരന്തങ്ങളും .ഇന്നത്തെ സമൂഹത്തിൽ കുഞ്ഞുങ്ങളോട് കാണിക്കുന്ന അതിഭീകരമായ ക്രൂരതകൾ മാറ്റി നല്ലൊരു ഭാവി തലമുറയെ വാർത്തെടുത്താലേ ഈ കൊറോണയെപ്പോലുള്ള മഹാമാരികളെ ചെറുത്ത് നിൽക്കാൻ നാളെയുടെ മാനവരാശിക്ക് സാധിക്കൂ. നല്ലൊരു മാനവരാശിയെ വാർത്തെടുക്കാൻ നമുക്ക് ഒറ്റക്കെട്ടായി പ്രാർത്ഥിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം