മലയാളഭാഷതൻപിതാവാം
തുഞ്ചത്തെഴുത്തച്ഛനു നമസ്ക്കാരം
ഉപനിഷദ് ദർശന സത്യവ്രതനായ
ആത്മീയാചാര്യ
നമസ്കാരം
ഫലിത പ്രയോഗങ്ങൾ ജനങ്ങളിലേക്കെത്തിച്ച
തുള്ളലിൽ നാഥനാം കുഞ്ചൻ നമ്പ്യാർക്ക് നമസ്കാരം
മാതൃഭാഷ തൻ പ്രാധാന്യം പാടിപുകഴ്ത്തിയ
വള്ളത്തോളിനും നമസ്കാരം
കൈരളിയുടെ കർമ്മസാക്ഷിയായ്
ജിഹ്വയായ് ,മേഘരൂപനായ് മേവിയ
വാക്കിൻ്റെ ദീപ്ത നക്ഷത്ര മേ
തത്വമസിതൻ ഗുരുവേ നമസ്കാരം