ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം
                പണ്ട് കേരളം എന്ന നാട്ടിൽ ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷമായിരുന്നു. ഇപ്പോൾ ആ കേരളത്തിൽ മാലിന്യക്കൂമ്പാരമാണ്, പ്രകൃതിയെ മനുഷ്യർ തന്നെ മലിനീകരണമാക്കുകയാണ്, ഫാക്ടറിയിലെ പുക മാലിന്യക്കൂമ്പാരം എന്നിവയൊക്കെയാണ്. ഫാക്ടറിയിലെ പുക മനുഷ്യർ ശ്വാസിച്ചു  പല രോഗത്തിൽ അകപ്പെടുന്നു. മാലിന്യക്കൂമ്പാരം ഇപ്പോൾ നമുക്ക് ചുറ്റും കൂടുകയാണ്,  വഴിയോരങ്ങളിലും പുഴകളിലും തടാകത്തിലും  മാലിന്യം നിക്ഷേപിക്കുകയാണ് ഇതിലൂടെ കേരളത്തിലെ ജലം മാലിന്യമാവുകയും ഈ ജലം കുടിക്കുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും ഈ മാലിന്യത്തിൽ ഇരിക്കുന്ന പലവിധമായ രോഗങ്ങൾ ഉണ്ടാകും.  ഇങ്ങനെയാണ് രോഗങ്ങൾ വർദ്ധിക്കുന്നത്.   മനുഷ്യർ തന്നെ മാലിന്യ ഉപയോഗം കുറക്കുക. നമുക്ക് രോഗങ്ങളെ  പ്രതിരോധിക്കാൻ കഴിയും. അന്തരീക്ഷമലിനീകരണം പോലെയാണ് ഇപ്പോൾ പ്ലാസ്റ്റിക് ഉപയോഗം. പ്ലാസ്റ്റിക് മണ്ണിൽ വലിച്ചെറിയുന്നത് കൊണ്ട് മണ്ണിനു അതിന്റ ഉപയോഗശേഷി നഷ്ട്ടപ്പെടുകയാണ്. പ്ലാസ്റ്റിക് മനുഷ്യർ കത്തിക്കുന്നത് കൊണ്ട് ആ പുക ശ്വാസിക്കുന്നതുകൊണ്ടാണ് കാൻസർ, ശ്വാസതടസം എന്ന രോഗങ്ങൾ മരണസാധ്യത കൂടുകയാണ്. പ്ലാസ്റ്റിക് ഉപയോഗം കുറച്ചു മണ്ണിനെ മലിനമാക്കാതിരിക്കുക അതിലേറെ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുക.
അർച്ചന എ എസ്
8C ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം