കൂട്ടിലകപ്പെട്ട പക്ഷി നീ , നിൻസ്വാതന്ത്രം ആരു കവർന്നു ?
ഒന്നു പാറി പറക്കുവാൻ മോഹമില്ലേ നിനക്ക് നിൻ ചിറകുകൾ ആരു തകർത്തു ?
കൂട്ടിൽ കിടന്നു നീ എത്രയോ വിലപിച്ചു നിൻ കൂട്ടുകാരോടൊത്ത് പാറി പറക്കുവാൻ .
ശയ്യാവലംബിയായ മനുഷ്യാ നീ എത്രയോ വിലപിച്ചിട്ടു ണ്ടാകണം .
ഈ പുറംലോകം ഒന്നു കാണുവാൻ പാദങ്ങളറ്റ മർത്യാ നീ എത്ര കൊതിച്ചിട്ടു ണ്ടാകണം.
ഈ പുറംലോകം ഒന്നു കാണുവാൻ എല്ലാ അനുഗ്രഹവും നിറഞ്ഞ മനുഷ്യാ നീ
ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഈ ദുഃഖാർത്തരെ ?
ഇതാ ചിന്തിച്ചീടുക നീ എല്ലാം തകർത്ത ഈ മഹാമാരിയെ .
ചിന്തിച്ചീടുക നിൻ സഹജീവികളെ നീട്ടുക നീ നിൻ സ്നേഹ കരങ്ങൾ .
വരൂ നമുക്ക് കൈകോർക്കാം ഒന്നിച്ചൊന്നായ് പ്രവർത്തിക്കാം .
കൊറോണ എന്ന ഈ മഹാമാരിയെ തകർത്തീടാം.
വീണ്ടെടുക്കാം നമുക്ക് നമ്മുടെ ഇന്നലകളെ .
അനുഭവിച്ചീടാം നമുക്ക് നമ്മുടെ സ്വാതന്ത്രത്തെ