വർഷങ്ങൾക്കു ശേഷം ഞാൻ നാട്ടിലെത്തവേ
തെരുവിൽ കണ്ടു ഞാനാ അമ്മയെ...
മൃദുലമാം ആ കരങ്ങളെ ഇന്ന് ചങ്ങലബന്ധിച്ചി രിക്കുന്നു
തുളസി കതിർ ചൂടി മുടിമിഴികൾ
എന്തെ എന്ന് പാറി പറക്കുന്നു..
നിറം മങ്ങി കീറിയ സാരികൊണ്ടവർ മാനം മറക്കുന്നു..
പച്ചയാം ശരീരമിന്നെന്തേ
വാടി കരിഞ്ഞു പോയ്....
എങ്കിലും പ്രകാശി ക്കുന്നു
അവർതൻ കണ്ണുകൾ....
ഞാൻ അടുത്തു ചെല്ലവേ
രൂക്ഷമായ് തുറിച്ചു നോക്കിയവരെന്നെ
പിന്നെയൊരലർച്ച
അതെൻ ഹൃദയത്തെ തുളച്ചപ്പോൾ
ഭൂമിയെ വിറയിപ്പിച്ചപ്പോൾ....
എന്തേ അലർച്ചക്കു പിന്നിൽ
അവർ ഉരിയാടുന്നു ....
മയൂരിയെപ്പോൾ സുന്ദരിയായിരുന്നാ അമ്മ...
മൃതുവടഞ്ഞ അച്ഛൻ തൻ വേദന
മക്കളെ അറിയിക്കാതെ പോറ്റിയോരമ്മ...
തൻ ആഗ്രഹങ്ങളെ ചിറകൊടിഞ്ഞ
സ്വപ്‌നങ്ങളാക്കി മക്കൾക്കായി ജീവൻ
ത്യജിചോരമ്മ....
എവിടെ ഇന്നവർ തൻ പൈതങ്ങൾ -?
താരകം പോൽ ഇന്നവർ എങ്ങോ ശോഭിക്കുന്നു
കരിയിലപോൽ ഇന്നമ്മതൻ ഹൃത്ത്
ഉണങ്ങികരിയുന്നു
ഒരു ഭ്രാന്തിയെപ്പോൾ ജീവിതം
അവസാനിപ്പിക്കുകയോ അമ്മതൻ വിധി.
കേൾക്ക സോദരാ
ഇന്നു നിൻ ജീവിതം
ശോഭയേറിയതമ്മതൻ കണ്ണുനീർ നനവിനാലെ...
എത്ര തൻ ഉയരങ്ങൾ താണ്ടിയാലും
എന്തു പകരം നൽകും നീ നിൻ
അമ്മതൻ കണ്ണുനീരിന്...