കൊറോണകവർന്നൊരു കേരളമേ
നീയെന്റെ പ്രാണന്റെ പ്രാണനാണ്
എന്നുവരും നീ സുന്ദരമായി
നീയെന്റെ കേരളനാടായി
നിനക്കായ് ഞാനിന്നു പ്രാർത്ഥിയ്ക്കുന്നു
നീയെന്റെ ശക്തിയും സ്വത്തുമല്ലോ
കേരളനാടിന്റെ ഭംഗിയും നന്മയും
ലോകമെങ്ങും പുകഴ്ത്തിയതല്ലോ
ഉരുൾപൊട്ടൽ, പേമാരി, പ്രളയംപിന്നെയൊരു കൊറോണയും
കേരളനാടിന്റെ ഹൃദയം കവർന്നു
തോൽക്കില്ലൊരിയ്ക്കലും കേരള മക്കൾ നാം ഒരുമിച്ചു നിന്നു പോരാടും നാം
പടുത്തുയർത്തുമാ കേരള നാടിനെ