ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പരിസ്ഥിതി മലിനീകരണം. ഞാൻ ഉൾപ്പെട്ട മാനവവംശം ഇന്ന് പരിസ്ഥിതിയെ ചൂഷണം ചെയ്യുകയാണ്. സർവ്വ ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയാണ് ഭൂമി . വിഭവങ്ങളാൽ സമൃദ്ധമാണ് നമ്മുടെ പരിസ്ഥിതി. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് . സർവ്വചരാചരങ്ങൾക്കും ശ്വസിക്കാൻ ആവശ്യമായ പ്രാണവായുവും, ശുദ്ധജലവും, ഭക്ഷണവും പരിസ്ഥിതി നൽകുന്നു. ഈ പ്രപഞ്ചത്തെ സംരക്ഷിക്കുന്നതിനു പകരം മനുഷ്യർ തന്റെ സൗഭാഗ്യങ്ങളെ ചൂഷണം ചെയ്യുകയാണ്.

പരിസ്ഥിതി ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിന് കാരണം പരിസ്ഥിതിയിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ്. മനുഷ്യർ പരിസ്ഥിതിയെ വിവിധ പ്രക്രിയകളിലൂടെ ചൂഷണം ചെയ്യുന്നു. മരങ്ങളും, കാടുകളും വെട്ടി നശിപ്പിക്കുന്നതിലൂടെ പരിസ്ഥിതിയെ ഇല്ലാതാക്കുന്നു. മലകൾ, വയൽ , കുളം എന്നിവ നികത്തി കെട്ടിടം പണിയുന്നു. ഇത്തരം മനുഷ്യ പ്രവർത്തികൾ മനുഷ്യന് തന്നെ പ്രതികൂലമായി ബാധിക്കുന്നു.

പരിസ്ഥിതി സംരക്ഷണം ഭൂമിയിലെ സർവ്വ ജീവജാലങ്ങളുടെയും കടമയാണ്. അതിലൂടെ പ്രകൃതി സൗഭാഗ്യങ്ങൾ നിലനിൽക്കുന്നു. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ നമ്മാൽ ആവുന്ന പ്രവർത്തനങ്ങൾ നാം ചെയ്യണം. മരങ്ങൾ വെച്ച് പിടിപ്പിക്കുക. അതിലൂടെ പച്ചപ്പ് നിലനിർത്താനാകും. നമ്മുക്ക് ആവശ്യമായ വായു, ജലം, ഭക്ഷണം എന്നിവ ലഭിക്കും. പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കുക. മാലിന്യങ്ങൾ ഉറവിടത്തിൽ വച്ച് തന്നെ നശിപ്പിക്കുക. മലകൾ, വയൽ, കുളം എന്നിവ നികത്താതെ നമ്മുടെ ശുദ്ധജലത്തെ സംരക്ഷിക്കുക . കൂടാതെ ആവശ്യത്തിന് മാത്രം വാഹനങ്ങൾ ഉപയോഗിക്കുക . ഇതിലൂടെ അന്തരീക്ഷമലിനീകരണം കുറയ്ക്കാൻ സാധിക്കും. പ്രകൃതിസംരക്ഷണത്തിൽ നാം പങ്കാളികളാകുന്നതിലൂടെ അനവധി പ്രകൃതി ദുരന്തങ്ങളെ നാം അഭിമുഖീകരിക്കേണ്ടതായി വരുന്നില്ല. പ്രകൃതി സംരക്ഷണത്താൽ ഓരോരുത്തരും അവരവരുടെ ജീവനു സംരക്ഷണം നൽകുന്നു. നമ്മുടെ പരിസ്ഥിതി മലിനീകരണത്തിലൂടെ നാം നേരിട്ട പ്രകൃതി ദുരന്തമാണ് 2018ലെ മഹാപ്രളയം. പരിസ്ഥിതിയോട് കാട്ടിയ ചൂഷണത്തിന്റെ മറുപടിയാണ് പ്രകൃതി നൽകിയത് . ഇനിയൊരു പ്രളയക്കെടുതി ഉണ്ടാവാതിരിക്കാൻ നമ്മൾ എല്ലാവർക്കും ഒരുമിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാം.

അയന ജോഷി
8 എ ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം