ഞാൻ യാത്ര പോകുകയായി...
ജീവിതത്തിലേക്കൊരു 'മടക്കയാത്ര'.
അങ്ങിങ്ങു ചിതറിക്കിടക്കുകയാണ്,
സ്മരണകളും,കുറേ സുന്ദരസ്വപ്നങ്ങളും.
പിന്നെ എന്നെ ഞാനാക്കിയ,
കലാലയവും.
അവിടെയും എനിക്ക് പ്രിയപ്പെട്ടതായി,
ഞാൻ മറച്ചുവച്ച നൊമ്പര സ്വപ്നമായി
നീയും നിലക്കൊള്ളുന്നു. അരികിൽ
മരണപ്പെട്ട ഞാനും.