സഹായം Reading Problems? Click here


ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി

Schoolwiki സംരംഭത്തിൽ നിന്ന്
  • [[ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി/പ്രതിരോധമാണ് പ്രതിവിധി | പ്രതിരോധമാണ് പ്രതിവിധി]]
പ്രതിരോധമാണ് പ്രതിവിധി

            ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയൊരു പ്രതിസന്ധിയാണ് കൊറോണ വൈറസ്. കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം "കിരീടം" എന്നാണ്. കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നല്കിയ പേരാണ് “COVID-19” . "കൊറോണ വൈറസ് ഡിസീസ് 2019 "എന്നതിന്റെ ചുരുക്കെഴുത്താണ് “COVID-19”. ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. ഈ ഭൂമിയെ തന്നെ നശിപ്പിക്കുകയാണ് കോവിഡെന്ന മഹാമാരി.
           കൊറോണ ഈ ലോകത്തെ ഒരു പുതപ്പുപോലെ ആവരണം ചെയ്തിരിക്കുകയാണ്. ആയതിനാൽ നാം കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായ് കൈകോർക്കണം. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാംപയിനാണ് “ BREAK THE CHAIN ”
           2020ജനുവരി 11 നാണ് കൊറോണ ബാധിച്ച് ലോകത്ത് ആദ്യ മരണം ചൈനയിൽ റിപ്പോർട്ട് ചയ്തത്. മിക്ക ലോകരാജ്യങ്ങളിലും ഈ രോഗം വ്യാപിച്ചതിനെത്തുടർന്ന് 2020ജനുവരി 30 ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഈ വൈറസ് ഏറ്റവും കൂടുതൽ ബധിക്കുന്നത് ശ്വാസകോശത്തെയാണ്.
          ഇന്ത്യയിൽ ആദ്യ കോവിഡ്-19 റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂരിലാണ്. കൊറോണാ രോഗ നിർണ്ണയ ടെസ്റ്റുുകളാണ് PCR Test (Polymer chain Reaction), NAAT (Nucleic Acid Amplification Test ).
          നമ്മൾ ഓരോരുത്തരുംപാലിക്കേണ്ട കർത്തവ്യങ്ങളാണ് രാജ്യങ്ങളിൽ നടപ്പിലാക്കിയ " ലോക് ഡൗൺ ", " വ്യക്തി ശുചിത്വം " " അകലം പാലിക്കൽ " മുതലായവ.
 ഭരണാധികാരികളുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച് നമുക്ക് ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കാം.
                           " പ്രതിരോധമാണ് പ്രതിവിധി "

മീനാക്ഷി എ.എം
6 D ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം