ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/ജൈവവൈവിധ്യ ഉദ്യാനം
പ്രകൃതിയെ അടുത്തറിയാനും പഠനപ്രക്രിയയുമായി ബന്ധപ്പെടുത്തി പഠനനേട്ടങ്ങൾ ആർജ്ജിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ്എച്ച്.എസ് അവനവഞ്ചേരിയിൽ ജൈവവൈവിധ്യ ഉദ്യാനം സംരക്ഷിച്ചുവരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക വഴി വിദ്യാലയ പരിസരം പാഠപുസ്തകം ആയി മാറുന്നു. ഇതുകൊണ്ടുതന്നെ കുട്ടികൾക്ക് പഠന പ്രക്രിയയിൽ ജൈവികമായി ഇടപെടാൻ സാധിക്കുന്നു. പരിസ്ഥിതി സംരക്ഷണം ജീവിതരീതിയും ജീവിത വ്രതവുമായി മാറുന്നു. ജൈവവൈവിധ്യ ഉദ്യാനം കുട്ടികൾക്ക് നേരനുഭവ സാധ്യത ഒരുക്കുന്നു. വിവിധ വിഷയങ്ങൾ പരിസര ബന്ധിതമായി പഠിക്കാൻ ഇത് വഴിയൊരുക്കുന്നു. ഓരോ കുട്ടിക്കും വിവിധ വിഷയങ്ങളുടെ പഠന നേട്ടം ഉറപ്പാക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ജൈവവൈവിധ്യ ഉദ്യാനം നൽകുന്നു. ഇതുവഴി കുട്ടികൾക്ക് പ്രകൃതിയെ പഠിക്കാനും പ്രയോജനപ്പെടുത്താനും കഴിയുന്നു. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സ്വാഭാവികതയോടെ ഇടപെടുന്നതിനും പങ്കാളി ആകുന്നതിനും നമ്മുടെ സ്കൂളിൽ ഉള്ള ജൈവവൈവിധ്യ ഉദ്യാനം ഉപകരിക്കുന്നു. ഭിന്ന നിലവാരക്കാരായ കുട്ടികളെ പരിഗണിക്കാനും പ്രവർത്തനങ്ങൾ നൽകാനും ജൈവവൈവിധ്യ ഉദ്യാന സാധ്യത പ്രയോജനപ്പെടുത്തുന്നു.ഗവൺമെന്റ് എച്ച്എസ്എസ് അവനവഞ്ചേരി യിലെ ജൈവവൈവിധ്യ ഉദ്യാനം വിവിധതരംപുഷ്പ ച്ചെടികളും,അലങ്കാര ചെടികളും, ശലഭ ഉദ്യാനവും ഫലവൃക്ഷ ചെടികളും ഔഷധ സസ്യങ്ങളും ജലസ്രോതസ്സും വലിയ വൃക്ഷങ്ങളും ചേർന്ന് വിവിധ ആവാസവ്യവസ്ഥയുടെ സങ്കരം ആയി മാറുന്നു. ശലഭോദ്യാനത്തിൽ ഡാലിയ,മന്ദാരം പത്തുമണി, നാലുമണിച്ചെടി സൂര്യകാന്തി,ചെയ്ഞ്ചിങ് റോസ, പനിനീർ റോസ,പട്ടു റോസ, ചെമ്പരത്തി, തെച്ചി, തുടങ്ങിയവയും പിച്ചി,മുല്ല, ശംഖുപുഷ്പം തുടങ്ങിയ വിവിധതരം വള്ളി ചെടികളും ഉണ്ട്. സ്കൂൾ അങ്കണത്തിൽ കടന്നുചെല്ലുമ്പോൾ തന്നെ പന്തലിച്ചു നിൽക്കുന്ന നെല്ലിമരം കാണാം. തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന മുളങ്കൂട്ടങ്ങൾ വളരെ മനോഹരമായി വെട്ടി നിർത്തിയിരിക്കുന്നു.മറ്റൊരു പ്രത്യേകതയാണ് വെർട്ടിക്കൽ ഗാർഡൻ. കണ്ണിനും മനസ്സിനും സന്തോഷം നൽകുന്ന മനോഹരമായ പൂക്കൾ വെർട്ടിക്കൽ ഗാർഡന്റെ പ്രത്യേകതയാണ്. കുട്ടികൾ ഇവ വളരെ നന്നായി സംരക്ഷിച്ചുവരുന്നു. അതുപോലെതന്നെ ഒരു കുളവും കുളത്തിൽ വിവിധതരം ആമ്പലുകൾ പൂത്തു നിൽക്കുന്ന കാഴ്ച വളരെ മനോഹരമാണ്. ഈ കുളം വിവിധ ജീവികളുടെ ആവാസ വ്യവസ്ഥയായി മാറുന്നു. കുട്ടികൾ വിവിധ വിഷയങ്ങളുടെ പഠനത്തിന് ഇവ പ്രയോജനപ്പെടുത്തുന്നു. അതുപോലെതന്നെ ആ രോഹികളായ വിവിധ സസ്യങ്ങളും ഇവിടെ കാണാവുന്നതാണ്. കനകാംബരം,കോളാമ്പി ചെമ്പകം,കാട്ടുമുല്ല തുടങ്ങിയ സസ്യങ്ങളും കാണാവുന്നതാണ്.അരളി,മുക്കുറ്റി അശോകം, രാജമല്ലി ആറുമാസച്ചെടി, ചെമ്പകം എന്നിവയും ജൈവ വൈവിധ്യ ഉദ്യാനത്തെ ആകർഷകമാക്കുന്നു.എൽപി സെക്ഷനിലും മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം ഉണ്ട്. ഇതിനു പുറമേ ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡനും കാണാവുന്നതാണ്. റമ്പൂട്ടാൻ ഉൾപ്പെടെ പലതരം ഫലവൃക്ഷങ്ങൾ എൽ.പി വിഭാഗത്തിലും ഉണ്ട്. ഇവിടെയും മനോഹരമായ ഒരു കുളവും സംരക്ഷിക്കുന്നു.കുട്ടികൾ തന്നെയാണ് സസ്യങ്ങൾ വച്ചുപിടിപ്പിക്കുന്നതും പരിപാലിക്കുന്നതും. ജൈവവളങ്ങൾ പ്രയോജനപ്പെടുത്തുന്നു. ബയോഗ്യാസ് പ്ലാന്റ് നിന്നുള്ള സ്ലറി ജൈവവൈവിധ്യ ഉദ്യാനത്തിൽ പ്രയോജനപ്പെടുത്തുന്നു. ജൈവകീടനാശിനികൾ കുട്ടികൾ തന്നെ നിർമ്മിക്കുന്നു. പക്ഷികൾക്കായി അവർ വേനൽക്കാലങ്ങളിൽ ജലം നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ ചെയ്യുന്നു. പക്ഷി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ ശ്രദ്ധിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിലെ ചെടികൾക്കും മരങ്ങൾക്കും പേര് എഴുതി കാർഡുകൾ തയ്യാറാക്കി തൂക്കുന്നു. ജൈവവൈവിധ്യ ഉദ്യാന വിപുലീകരണം നടന്നുവരുന്നു.ജൈവവൈവിധ്യ ഉദ്യാനം വിവിധ വിഷയങ്ങളുടെ പഠനം പരസ്പരബന്ധവും ജീവിതഗന്ധി യും ആക്കി തീർക്കുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നുണ്ട്. ഉദ്യാനത്തിലെ വിവിധ സംരക്ഷണപ്രവർത്തനങ്ങൾ പാഠ്യപദ്ധതി വിനിമയത്തിന് ഉപയോഗപ്പെടുത്തുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ സാധ്യതകൾ അധ്യാപകരും കുട്ടികളും പ്രയോജനപ്പെടുത്തി വരുന്നു