ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/രചനയുടെ പേര്
വീതം വയ്‌ക്കുന്ന കുന്നുകൾ
നിങ്ങളുടെ നാട്ടിൽ ഒരു മലയുണ്ട് .പെട്ടെന്ന് ഒരു ദിവസം കുറച്ചു പേർ തീരുമാനിക്കുന്നു മല പൊട്ടിച്ചു വിൽക്കാമെന്ന് .അവർ സമ്പന്നരായ ആളുകളാണ് .അവർ നാട്ടുകാരെ സമീപിക്കുന്നു .ചിലർക്ക് പണം നൽകുന്നു.ചിലരെ ഭീഷണിപ്പെടുത്തുന്നു .കുറച്ചു പേർ ചെറുത്തു നിൽക്കുന്നു .ബുദ്ധി ജീവികൾ പറയുന്നു വികസനം വന്നെന്ന് .തൊഴിൽ കിട്ടുമെന്ന് പറഞ്ഞുകൊണ്ട് നേതാക്കളും ഉത്സാഹിക്കുന്നു .ഇവർ ആരും മലയുടെ കീഴിൽ താമസിക്കുന്നവരല്ല .ഒരു കുന്നിനു കീഴെ മുകളിൽ ഒക്കെ താമസിക്കുന്ന ഭൂരിഭാഗവും ദരിദ്രരായ മനുഷ്യരാണ് ,അവരെയാണ് ഭീഷണിപ്പെടുത്തിയും പണം കൊടുത്തും ഓടിച്ചു വിടുന്നത് .ഏറ്റവും രസകരം വികസനത്തിന് പാറ വേണം ഖനനം വേണം എന്ന് പറയുന്നവർ ഒക്കെ ഒരു മിഡിൽ ക്ലാസ്സും അതിനു മുകളിലും ഉള്ളവരാണ് .അവരാകട്ടെ അവരുടെ കാര്യത്തിൽ സുരക്ഷിതർ ആണ് .സത്യത്തിൽ വികസനം ദരിദ്ര നാരായണന്മാർക് ഒന്നുമല്ല .മുതലാളിമാർ ഖനനം ചെയ്യുന്ന പാറ വാങ്ങാനുള്ള ശേഷി പാവങ്ങൾക്കില്ല .അവരുടെ വീടുകളാകട്ടെ അരിഷ്ടിച്ചു് നിർമ്മിക്കുന്ന കൂരകളാകുന്നു . ഒരു മല ഖനനം ചെയ്തേ തീരു എന്നിരിക്കട്ടെ നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിൽ ആ മലയെ വീതിക്കും ?.പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ അവകാശപ്പെട്ട ഒരു പ്രകൃതി വിഭവം ഒരു പണക്കാരൻ അധികാരവും പണവും ഉപയോഗിച്ചു കൈവശപ്പെടുത്തി അതിനെ അയാൾക്ക് അയാളുടെ നേട്ടങ്ങൾക്ക് വേണ്ടി ചുഷണം ചെയ്യുമ്പോൾ അതിൽ എവിടെയാണ് സമത്വം ഉണ്ടാകുന്നത് .പണക്കാർക്ക് മാത്രം വികസിപ്പിക്കാനുള്ള സ്വത്തല്ല ആ ഭൂമി എന്ന് ദയവായി മനസിലാക്കുക .പാറയും മണലും എല്ലാം എല്ലാവര്ക്കും ഉള്ളതാണെന്നും വികസനത്തിന്റെ പേരിൽ കടുത്ത ചൂഷണമാണ് തങ്ങൾ നേരിടുന്നതെന്നും സാദാരണക്കാർ മനസ്സിലാക്കുമ്പോൾ മാത്രമേ ഈ വിഷയത്തിൽ ഒരു അവസാനമുണ്ടാകൂ ......
|