ഹരിതഭംഗിയിൽ മുങ്ങിനിൽക്കുന്ന
കൊച്ചുസുന്ദരകേരളം
കേരവൃക്ഷങ്ങൾ കാറ്റിലാടി
നിൽക്കുമെൻ കൊച്ചുകേരളം
വസന്തം നിൽക്കുമെൻ്റെ പൂക്കളും
നിരവധി പാടങ്ങളും പുഴകളുമെല്ലാം
ശോഭയോടെ കൈനീട്ടുന്നു എന്നു-
മെന്നു പൊൻ വിളകളുമായി
കടലോരങ്ങളും ഇടനാടുകളും
മലനാടുകളും വർണ്ണിക്കുന്ന
ദൈവത്തിൻ പുണ്യനാടായ
ഹരിതസുന്ദരകേരളം
കലയുടെ പൊൻ നിറംചൊരിയിക്കുന്ന
നിരവധിആഘോഷങ്ങളിൽ നിറഞ്ഞുനിൽക്കും
അറബിക്കടലിൻ തിളക്കംകൊണ്ട് തിളങ്ങി
നിൽക്കും എന്നുടെ സുന്ദര കേരളം
ഈ പുണ്യദേശവാസികൾ തൻ
നാശം വിതയ്ക്കും കൊറോണ
മതമില്ലാതെ ജാതിയില്ലാതെ ഒറ്റക്കെട്ടായ്
പ്രതിരോധിക്കാം നമുക്ക്. കൊറോണയെ