ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും ശുചിത്വവും

ആരോഗ്യ പൂർണ്ണമായ ജീവിതത്തിന് ശുചിത്വം അനിവാര്യമാണ്. വ്യക്തിശുചിത്വം, പരിസര ശുചിത്വം, സാമൂഹ്യ ശുചിത്വം, ഇവമൂന്നും ഉണ്ടായാൽ മാത്രമേ പൂർണ്ണമായ ശുചിത്വം ആവുകയുള്ളൂ. ചിട്ടയായ ആരോഗ്യശീലങ്ങളും ശുചിത്വവും ഓരോരുത്തരേയും ആരോഗ്യമുള്ളവരാക്കുന്നു. നമ്മുടെ ലോകം കൊറോണ എന്ന മഹാമാരിയെ നേരിടുന്ന ഈ അവസരത്തിൽ വ്യക്തിശുചിത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, റോഡിൽ തുപ്പാതിരിക്കുക എന്നീ കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കണം. പുറത്ത് പോയി വന്നതിൽ ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഇങ്ങനെ ശുചിത്വ കാര്യങ്ങളിൽ നാം വളരെയേറെ ശ്രദ്ധ പതിപ്പിച്ചാൽ രോഗങ്ങളിൽ നിന്നെല്ലാം ഒരു പരിധി വരെ നമ്മൾ മുക്തരാകും എന്ന് ഓർത്തു കൊള്ളുക.

നീരജ്കൃഷ്ണ ആർ
3A ഗവ ജെ ബി എസ് ,പൂത്തോട്ട
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം