ഗവ. എൽ പി സ്ക്കൂൾ പള്ളിപ്പോർട്ട്/അക്ഷരവൃക്ഷം/ അമ്മ കിളി യും കുഞ്ഞു കിളി യും
(ഗവഃ എൽ പി സ്ക്കൂൾ പള്ളിപ്പോർട്ട്/അക്ഷരവൃക്ഷം/ അമ്മ കിളി യും കുഞ്ഞു കിളി യും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമ്മ കിളി യും കുഞ്ഞു കിളി യും
ഒരു കാട്ടിൽ അമ്മ കിളി യും കുഞ്ഞു കിളി യും താമസിച്ചിരുന്നു .അമ്മകിളി തീറ്റതേടി പോകുന്നതിനു മുൻപ് കുഞ്ഞിക്കിളി യോട് പറഞ്ഞു .കുഞ്ഞിക്കിളി നീ പുറത്തെങ്ങും ഇറങ്ങരുത് നിനക്ക് ചിറകു വന്നിട്ടില്ല.നീ പറക്കാൻ ശ്രമിച്ചാൽ നീ താഴെ വീണു ചത്തുപോകും . ഇങ്ങനെ പറഞ്ഞു കൊണ്ട് അമ്മകിളി പറന്നു പോയി .പക്ഷേ അമ്മക്കിളി പറയുന്നത് അനുസരിക്കാതെ കുഞ്ഞിക്കിളി പറക്കാൻ പുറത്തേക്കിറങ്ങി .കുഞ്ഞിക്കിളി താഴെവീണു .അവൾ വേദന കൊണ്ട് പുളഞ്ഞു. അവളപ്പോൾ അമ്മ പറഞ്ഞ കാര്യം ഓർത്തു. ഇതിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത് ?മുതിർന്നവർ പറയുന്നത് നമ്മൾ അനുസരിക്കണം .
|