ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ മിന്നുവും ചിന്നുവും

മിന്നുവും ചിന്നുവും

ചിന്നു കാക്കയും മിന്നു മുയലും കൂട്ടുകാരായിരുന്നു. ഒരു പരിസ്ഥിതി ദിനത്തിൽ ചിന്നു കാക്ക സ്വയം പറഞ്ഞു.

"ഇന്ന് പരിസ്ഥിതി ദിനമല്ലേ, മിന്നു മുയൽ എന്ത് ചെയ്യുന്നു എന്ന് നോക്കിയിട്ട് വരാം".

അവൾ മിന്നു മുയലിൻ്റെ അടുത്ത് എത്തി.

അവൻ മനോഹരമായ ഒരു പൂന്തോട്ടം നിർമിക്കുകയായിരുന്നു.

മിന്നു മുയലിനോട് ചിന്നു കാക്ക പറഞ്ഞു.

"കൊള്ളാം മിന്നു, നല്ലൊരു പൂന്തോട്ടം. നിറയെ പൂക്കൾ ഉണ്ടല്ലോ! നാളെ മുതൽ ഇവിടെ പൂമ്പാറ്റകളുടെയും തുമ്പികളുടെയും പാട്ടും നൃത്തവും ആയിരിക്കും അല്ലെ?".

"അതെ", മിന്നു മറുപടിയും നൽകി.

അപ്പോൾ ചിന്നു കാക്ക പറഞ്ഞു.

" വരൂ മിന്നു, ഇന്ന് പരിസ്ഥിതി ദിനമായത് കൊണ്ട് എല്ലാവരും എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കാം".

അവർ യാത്ര തുടർന്നു.

ഉടൻ തന്നെ അവർ ഘോരൻ കരടിയുടെ താവളത്തിൽ എത്തി.

ഘോരൻ കരടി തൻ്റെ വീടിന് ചുറ്റും ഉള്ള പാഴ്ചെടികൾ വെട്ടിമാറ്റി, ഫലവൃക്ഷത്തൈകൾ നടുകയായിരുന്നു.

അവർ സന്തോഷം കൊണ്ട് ഘോരന് ആശംസ അർപ്പിച്ചു.

തുടർന്ന് അവർ മൂന്നുപേരും കൂടി മുന്നോട് നടക്കുകയായിരുന്നു.

നടന്ന് നടന്ന് അവർ ചോപ്പൻ സിംഹത്തിൻ്റെ മടയിൽ എത്തി.

അവൻ അവിടെ നിന്ന മരം മുറിച്ച് മാറ്റുകയായിരുന്നു.

അത് കണ്ട ചിന്നു.

"എടാ ചോപ്പാ , നീയിത് എന്താ കാണിക്കുന്നത്? ഇന്ന് പരിസ്ഥിതി ദിനമാണ് എന്നറിയില്ലേ?".

"അതിന് എനിക്കെന്ത് വേണം" ചോപ്പൻ മറുപടി പറഞ്ഞു.

ചിന്നു അവനോട് ദേഷ്യപ്പെട്ടു.

"നിനക്കറിയില്ലേടാ! ഈ മരം നമുക്ക് എന്ത് മാത്രം ശുദ്ധവായു തരുന്നു, ഫലങ്ങൾ തരുന്നു, ഇത് പക്ഷികൾക്ക് ഉറങ്ങാൻ കൊമ്പുകൾ നൽകുന്നു.

ഇത് മുറിച്ചാൽ നമുക്ക് ആവശ്യത്തിന് ശുദ്ധവായു കിട്ടില്ല."

ഇത് കേട്ട ചോപ്പന് തൻ്റെ തെറ്റ് മനസിലായി.

മറ്റുള്ളവരോട് മാപ്പു പറഞ്ഞു.

അങ്ങനെ സന്തോഷത്തോടെ എല്ലാവരും നിൽക്കുമ്പോൾ കുറെ മനുഷ്യർ കാട് വെട്ടി ഫ്ലാറ്റ് നിർമിക്കാൻ വന്നു.

അത് കണ്ട് മിന്നുവും ചിന്നുവും അവരുടെ അടുത്തു വന്ന് പറഞ്ഞു.

"എടാ ദ്രോഹികളെ, എന്തിനാടാ ഈ കാട്ടിലെ മരങ്ങളും ചെടികളും നശിപ്പിക്കുന്നത്?".

മനുഷ്യൻ പറഞ്ഞു.

"നമുക്ക് ഫ്ലാറ്റ് നിർമിച്ച് ധാരാളം പണം സമ്പാദിക്കണം."

"നിനക്ക് ഫ്ലാറ്റാണോ വലുത് അതോ ജീവനാണോ വലുത്?

ജീവൻ വേണമെങ്കിൽ ഓടിക്കോ"

അലറിക്കൊണ്ട് ചോപ്പൻ സിംഹം ചാടി അടുത്തു.

അവർ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.

പിന്നീടവർ ആ കാട്ടിൽ സന്തോഷത്തോടെ വസിച്ചു.

അലൻ എം ദാസ്
3 ഡി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ