ബാല്യകാലത്തിൽ ഓർമ്മനുകരുവാൻ
വിദ്യാലയത്തിൻ പടിയേറി ഞാൻ
പാടവരമ്പത്തിലൂടെ പോയ കാലം
ഓർക്കുന്നു ഞാൻ ഇന്നും വേദനയോടെ
മഴവെള്ളപ്പാച്ചിലിൽ പണ്ടുവന്ന
പെരവള്ളം വന്ന് എന്നെ നനച്ചു
അപ്പയിലയോടും കുറുന്തോട്ടിയോടും
കിന്നാരം പറഞ്ഞ കാര്യം ഞാനോർത്തു പോയ്
ഒരിക്കലും മറക്കില്ല ദേവാലയം
ഈ വിദ്യാലയം ....
പൂന്തോട്ടത്തിൽ തേൻ നുകരാൻ
പാറിക്കളിക്കും ശലഭം പോലെ
വിദ്യാലയത്തിൻ അറിവ് നുകരാൻ
പാടി നടക്കും കുഞ്ഞുങ്ങളും
അറിവിന്റെ പകർന്നാട്ടത്തിനായ് വരുമ്പോൾ
മാനത്ത് നക്ഷത്രം പൂക്കും പോലെ
അറിവിന്റെ പൂമഴ ചൊരിയുന്നുണ്ടേ.....