കളിയല്ല കാര്യമാ ചൊല്ലിടുന്നെ..
ഭൂമി നമ്മുടെ അമ്മയാണ്..
നമ്മുടെ പരിസരം എന്നും നമ്മൾ
വൃത്തിയായി സൂക്ഷിച്ചിടേണം..
എറിയല്ലേ എറിയല്ലേ
ഭൂമിയിലേക്കി മാലിന്യമൊന്നും
എറിഞ്ഞിടല്ലേ..
മാലിന്യമെല്ലാം ഉറവിടത്തിൽ തന്നെ നശിപ്പിച്ചു തീർത്തിടാം കൂട്ടുകാരെ..
വേണം നമുക്കിനി
പ്രധിരോധമാർഗങ്ങൾ
ഭയമല്ല ജാഗ്രത കൂടെ വേണം..
ഇനി വരും നാളെക്കായി നമുക്കൊരുമിച്ചു പാടിടാം
നന്മ നിറഞ്ഞ പുതു ഗീതങ്ങൾ..