ക്രൂസ് എൽ പി സ്ക്കൂൾ ,ഓച്ചൻത്തുരുത്ത്/അക്ഷരവൃക്ഷം/മാർച്ച് മുതൽ മെയ് വരെ

Schoolwiki സംരംഭത്തിൽ നിന്ന്
മാർച്ച് മുതൽ മെയ് വരെ

എന്റെ അവസാന വർഷപഠനമാണീ സ്കൂളിൽ .അടുത്ത വർഷം ഞങ്ങളെല്ലാവരും പല പല സ്കൂളിലാകും.പിന്നെ എനിക്കെന്റെ കൂട്ടുകാരെ പിരിയേണ്ടതായി വരും. ഇനി ആ നാളുകൾ കഴിയാൻ വളരെക്കുറച്ച് ദിവ‌സങ്ങൾ മാത്രം. വൈകീട്ട് ക്ലാസു കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത് .... കുട്ടികളുടെ പരീക്ഷയും ക്ലാസുകളും വേണ്ടാന്ന് വച്ചുവെന്ന വാർത്ത സർക്കാരിന്റെ ഭാഗത്തു നിന്നും അറിയിപ്പുണ്ടായത്. ഇതെന്റെ ജീവിതത്തിലെ പത്തു വർഷത്തിലെ ആദ്യ കാഴ്ച്ചയാണ്. മുഴുവൻ സമയവും കുടുംബത്തിൽ അച്ഛനും അമ്മയും മക്കളും ഒരുമിച്ച്..... ദൈവത്തിന്റെ ഒരോ കളികളേ.... ഇതു വരെ കേൾക്കാത്ത ഒരു രോഗം .... ഒരു കീടാണു.... കൊറോണ ..... ചൈനയിൽ നിന്നും വന്ന് ലോകം മുഴുവനും കോവിഡ് 19 എന്ന രോഗം പരത്തുന്നു. ലോകത്ത് ഈ രോഗം പടർന്നു പിടിക്കുന്നു ... കൂട്ടി ലകപ്പെട്ട ആളുകൾ .... ഭക്ഷണം ശേഖരിച്ചു വയ്ക്കാൻ വീട്ടുകാർ ,രോഗികളെ പരിചരിച്ച് ഡോക്ടർമാർ ,നഴ്സുമാർ ,മറ്റു ആശുപത്രി ജീവനക്കാർ, റോഡിൽ പരിശോധനയ്ക്ക് പോലീസ്, പുതിയ നിർദ്ദേശങ്ങളുമായി സർക്കാർ .... അങ്ങനെ നാട്ടിൽ എന്തെല്ലാം മാറ്റങ്ങൾ .... എനിക്കറിയില്ല... ഇനി എന്ന് ഇതെല്ലാം പഴയപടി എന്ന് ... എനിക്ക് എന്ന് സ്കൂളിൽ പോകാൻ പറ്റുമെന്ന് .... മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്ത കേൾക്കുമ്പോഴും കാണുമ്പോഴും ഒരാശ്വാസം.... എന്റെ കേരളം .... എത്ര മുന്നിലെന്ന് ... ഇനിയും മുന്നോട്ട് എന്റെ കേരളം .... ദൈവത്തിന്റെ സ്വന്തം നാട്....

ജെനീക്ക് റോഡ്രിഗ്സ്
IV A സി.എം.ഇ.പി.സ്കൂൾ, ഓച്ചന്തുരുത്ത്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ