കപ്പല്വിലക്ക്...
ജീവിതത്തിൽ ആദ്യമായി വിലക്ക് നേരിടുന്നു.
സഞ്ചാര വിലക്ക് സമ്പർക്ക വിലക്ക്
സംസാര വിലക്ക്
വിലക്കുകളുടെ നീണ്ടനിര.
വിലക്കുകളുടെ പട്ടിക നീളുമ്പോഴും മനുഷ്യത്വം
നശിക്കുന്നില്ല.
ഭൂമിയിലാകെ നാശം വിതയ്ക്കുന്ന 'രോഗാണു '
അതിനെ തെല്ലും ഭയക്കാതെ നമുക്ക് കാവലായി ദൈവത്തിന്റെ മാലാഖമാർ.
അന്നം നൽകാൻ സന്നദ്ധ പ്രവർത്തകരും.
നമുക്കോരോരുത്തർക്കും വേണ്ടത് മനക്കരുത്തു മാത്രം.