കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ മഹാമാരിയിലും താങ്ങായി ( ചെറുകഥ)
ചെറുകഥ_ മഹാമാരിയിലും താങ്ങായി
സന്ധ്യാ സമയം... നേരം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു. വഴിവിളക്കുകൾ ഒന്നൊന്നായി കത്താൻ തുടങ്ങിയിരിക്കുന്നു. ആൾക്കൂട്ടങ്ങൾ പതിവില്ലാത്ത ആ കോളനി ജനങ്ങളാൽ നിർഭരമായി രി ക്കുന്നു. അങ്ങുമിങ്ങും നോക്കുമ്പോൾ ഒരുപാടു പേർ വിജനമായിരുന്ന ഒരു സ്ഥലത്ത് ഒരു നാൾ കുറേ പേർ ഒരുമിച്ചുകൂടി നിൽക്കുന്ന കാഴ്ച്ച ഏവർക്കും അത്ഭുതകരം തന്നെയായിരുന്നു. പെട്ടെന്ന് നോക്കിയാൽ ആർക്കും പൊരുൾ പിടികിട്ടുകയില്ല. എന്താണവിടെ എന്ന് പരസ്പരം ചോദിച്ചറിയേണ്ട അവസ്ഥയാണ്. ആ കോ ള നി യിൽ ആകെ അഞ്ചു വീടുകളെ ഉണ്ടായിരുന്നുള്ളൂ.
ബാക്കിയുള്ള ഏക്കർ കണക്കിനു സ്ഥലം മുതലാളിമാരുടേതാണ്. വിശാലമായ ആ സ്ഥലത്ത് മനുഷ്യന്റെ കടന്നുകയറ്റങ്ങൾ കുറവാണ് എന്ന് മനസ്സിലാക്കാൻ ഇതു തന്നെ ധാരാളം.പച്ചപ്പു മാത്രം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം.വൃത്തിയുള്ള , മാലിന്യങ്ങൾ വർഷങ്ങളായി കാണപ്പെട്ടിട്ടില്ലാത്ത ഒരു കോളനിയാണെന്ന പ്രത്യേ കത കൂടിയുണ്ട്. പിന്നെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത മത സൗഹാർദ്ധമാണ്. ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒഴിഞ്ഞ ഒരു കോളനിയായിരുന്നു അത്. അത്തരം ഒരു സ്ഥലത്ത് ഇത്ര ജനങ്ങൾ എങ്ങനെയെന്നു, തിക്കും തിരക്കും എങ്ങനെയെന്നും ഒറ്റനോട്ടത്തിൽ വ്യക്തമാകുമായിരുന്നില്ല. പോരാത്തതിന് ഈ ഉൾ ഗ്രാമത്തിലേക്ക് പത്രക്കാരും മറ്റു മാധ്യമ പ്രവർത്തകരും കൂടി വന്നിരിക്കുന്നു .
കോളനിയുടെ മധ്യത്തിലാണ് നാലു വീടുകളും സ്ഥിതി ചെയ്യുന്നത്. ഒരു വീടു മാത്രം റോഡിലേക്കു തിരിഞ്ഞു നിൽക്കുന്നതാണ്.അതാണ് ആദ്യത്തെ വീട്.മറ്റു നാലു വീടുകളും ഒരു വൃത്തത്തിലെന്ന പോലെയാണ് സ്ഥിതി ചെയ്യുന്നത്.നാലു വീടിന്റെ യും മുറ്റത്ത് ഒട്ടനവധി ആളുകൾ ഉണ്ട്.വീട്ടുക്കാരോട് എന്തെല്ലാമോ ചോദിച്ചറിയുന്ന മാധ്യമ പ്രവർത്തകർ നിശബ്ദമായ ആ പ്രദേശത്ത് ഉയർന്നു കേൾക്കുന്ന ഒരേയൊരു ശബ്ദം ഒരു വൃദ്ധയുടേതാണ്. ആ വൃദ്ധ എന്തെല്ലാമോ പിറുപിറുക്കുന്നു .അട്ടഹസിക്കുന്നു. ചുറ്റും കൂടിയവർ ആ വൃദ്ധയെ മാത്രം നോക്കി നിൽക്കുന്നു. പെട്ടെന്നാണ് ആ വാർത്ത അവിടെയൊരു ഇളക്കം സൃഷടിച്ചത്.മരണപ്പെട്ട യുവാവിനെ കബറടക്കം ചെയ്തിരിക്കുന്നു. ആ വാർത്ത വൃദ്ധയുടെ കാതുകളിലും എത്തി.അവർ അട്ടഹസിക്കാൻ തുടങ്ങി.
" നിങ്ങളിത് കണ്ടില്ലേ.., പോയി.... അവൻ പോയി.ഞങ്ങൾക്ക് ഒരു നോക്കുപോലും കാണാൻ കഴിയാതെ!!എന്തിനാ ദൈവമേ ഈ ഭവാനിയമ്മക്ക് ഇങ്ങനെയൊക്കെ. ഇത്ര പരീക്ഷണോ............
അവരുടെ അലമുറകൾ അവസാനിച്ചില്ല.തുടർന്നു കൊണ്ടേ യി രു ന്നു. സമാധാനപ്പെടുത്തിയിട്ടും കാര്യമില്ല എന്നറിഞ്ഞിട്ടാകണം ആരും അങ്ങോട്ട് അടുത്തതുമില്ല അവരെ ആശ്വസിപ്പിക്കാൻ.
പിന്നീടു കണ്ട കാഴ്ച്ചകൾ ഹൃദയഭേദകമായിരുന്നു. ഭവാനിയമ്മ നെഞ്ചത്തടിച്ചു കൊണ്ട് എതിർവശത്തെ വീടിനുള്ളിലേക്കു പാഞ്ഞുകയറി: മക്കളെ മതി കരഞ്ഞതുമതി. എല്ലാവരും എഴുന്നേറ്റേ. മതി. ഇനിയുമെന്തിനാ ചടഞ്ഞിരിക്കുന്നത്. അവനെ കുഴിച്ചുമൂടി.നമ്മളിങ്ങനെ ഇരുന്നിട്ടു കാര്യമില്ല. പോയ്ക്കോ എല്ലാവരും ഇനി ഇവിടെ എന്തു കാണാനാ നോക്കി നിൽക്കുന്നത്? പോ......... ഭവാനിയമ്മയുടെ ഉച്ചത്തിലുള്ള ശകാരം പോലെയുള്ള വാക്കുകൾ കേട്ടാകണം ചുറ്റും കൂടി നിന്ന ജനങ്ങളുടെ തിരക്ക് കുറഞ്ഞു വന്നു.ഓരോരുത്തരായി സ്ഥലം വിടാൻ തുടങ്ങി.ഭവാനിയമ്മ മുറുക്കിത്തുപ്പുന്നതിനു മുമ്പേ പ കുതി പേരും പോയി കഴിഞ്ഞിരുന്നു. ആ വീട്ടിലെ എല്ലാവരും കിടക്കുകയാണ്.ഒരു സ്ത്രീ വീടിന്റെ മൂലയിലിരുന്ന് മുകളിലേക്ക് നോക്കിയിരിക്കുകയാണ്. അവളുടെ മടിയിൽ രണ്ടു കുഞ്ഞുങ്ങൾ തേങ്ങിത്തേങ്ങിക്കരയുന്നു.രണ്ടു മൂന്നു സ്ത്രീകൾ തൊട്ടടുത്തായി കിടന്നു കരയുകയാണ്. ഭവാനിയമ്മ ക്ക് ഇതൊന്നും കണ്ടു നിൽക്കാൻ കഴിഞ്ഞില്ല.
എന്താടി നിങ്ങൾക്കൊക്കെപറ്റിയത്? എണീക്കാനല്ലേ ഞാൻ പറഞ്ഞത് പിന്നേം കിടന്ന് മോങ്ങാ.. ഭവാനിയമ്മ പറഞ്ഞു നിർത്തിയതും പൊട്ടിക്കരഞ്ഞതും ഒപ്പമായിരുന്നു.അവർ ഉറക്കെനിലവിളിച്ചു.ബഷീറേമോനേ.....
ബഷീർ വിദേശത്തു ജോലി ചെയ്യുന്ന ഒരു തൊഴിലാളിയാണ്. നാലു വീടുകളിലെ കാര്യങ്ങൾ നോക്കി നടത്താൻ ഉള്ള ഒരേ ഒരാൾ കൂടിയാണ്.
ബഷീറിന്റെ കുടുംബം എന്ന് പറയാനുള്ളത് ഭാര്യയും രണ്ടു മക്കളുമാണ് .ബാക്കിയുള്ളവർ അവന്റെ കുടുംബമല്ല.പക്ഷേ അവൻ അവർക്ക് സഹോദരനും മകനും പിതാവുമെല്ലാമാണ്. വിധവയായ ഫസീല എന്ന സ്ത്രീയുടെ സഹോദരനാണ് ബഷീർ.അവർ തുന്നൽക്കാരിയാണ്.5 മക്കളുടെ അമ്മയായ ഭവാനിയമ്മയുടെ മകനാണ്.അച്ഛനും അമ്മയും ഇല്ലാത്ത മൂന്നു കുഞ്ഞുങ്ങളുടെ പിതാവാണ്. ആരോരുoഇല്ലാത്ത ഒരു വൃദ്ധന്റെ മകനും, മരുമകനും, കൊച്ചുമകനും എല്ലാം അവനാണ്. ഇത്രയധികം പേരുടെ ചുമതല ഒരിക്കലും ബഷീറിന് ഭാരമായോ ബാധ്യതയായോ തോന്നിയിട്ടില്ല, മറിച്ച് കരുണ നിറഞ്ഞ ഒരു മഹാമനസ്സിന്റെ ഉടമയാണ് ബഷീർ.മുപ്പതു കൊല്ലത്തെ പ്രവാസ ജീവിതത്തിനിടയിൽ ബഷീർ സമ്പാദിച്ചത് കോടികളാണ്. ഒന്നും അവനു വേണ്ടിയല്ല. നിർധനരായ ,അനാഥരായ, വിധവയായ ഒരു കൂട്ടം പേർക്കു വേണ്ടിയാണ്. കൊറോണ എന്ന മഹാമാരി ലോകത്തെ നടുക്കിക്കൊണ്ടിരിക്കുന്ന വാർത്ത ആ കോളനിയിലും ആകെ ഭീതി പരത്തിയിരിക്കുന്നു. അവർ ഭയന്നതു സ്വശരീരങ്ങളെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ അല്ല ,മറിച്ച് തങ്ങൾക്കു വേണ്ടി രാപ്പകലുകളോളം അധ്വാനിച്ച, അധ്വാനിക്കുന്ന ഒരാളുണ്ട് അയാളെക്കുറിച്ചാണ്. അവരുടെ താങ്ങും തണലുമായ ബഷീർ എന്ന പ്രവാസിയെക്കുറിച്ചാണ്.ഭവാനിയമ്മക്ക് പിറുപിറുക്കാനേ നേരമുള്ളു..... എന്തൊരു പരീക്ഷണമാണ് എന്റീശ്വരാ!!?
പള്ളീലൊന്നും ബാങ്കു കൊടുക്കണില്ലല്ലോ?!
വല്ലാത്ത ഒരു പിടച്ചിൽ എന്റെയുള്ളിൽ..
ഈ കിളവിയ്ക്ക് ഇതൊക്കെ എങ്ങനെ സഹിക്കാനാവും?
എന്റീശ്വരാ' .'..... പടച്ചോ നേ കാത്തോളണേ എന്റെ മോനേ. ഭവാനിയമ്മ രാവും പകലും ഉച്ചത്തിൽ അട്ടഹസിക്കൽ പതിവായിത്തുടങ്ങി.ഇപ്പോൾ ഒന്നും പുറത്തില്ല. അകത്താണ് .എന്തൊക്കെ യാ യി രു ന്നു അഹങ്കാരം ഒരു വണ്ടി ഇപ്പൊ ഇതിലൂടെ ഓട്ണ്ടാ..
നോക്ക്യേ ഒരു ഫാക്ടറിയും ഇല്ല. ഒരു മണ്ണാങ്കട്ടയും ഇല്ല.. ഈശ്വരാ..... നീ നല്ല തിനു വേണ്ടിയാണോ ഇതെല്ലാം തീരുമാനിച്ചിരിക്കുന്നത്? ബഷീർ നാട്ടിലെത്തിയിരുന്നു ഒരു വട്ടം പോലും വീട്ടിൽ വന്നിട്ടില്ല. ആ കോളനിയിൽ കാലുകുത്തിയിട്ടില്ല. ഐസൊലേഷൻ വാർഡിലാണ്. കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. ആദ്യത്തെ രോഗിയാണ് ബഷീർ .വൈറസ് ബാധ പടർന്നിരിക്കുന്നു. വാർത്ത ഭവാനിയമ്മയുടെ ചെവിക്കുള്ളിൽ എത്തിക്കഴിഞ്ഞിരുന്നു.എന്റെ ദേവ്യേ എന്തായി കേൾക്ണ്! എന്റെ മോൻ ക്ക് എന്താണ്ടായേ ഇപ്പൊ?
നെനക്കിപ്പോപരീക്ഷിച്ചു നോക്കാൻ എന്റെ മോനേ കിട്ടീള്ളൂ...... ഇതു വരെ ഒന്നു കണ്ടിട്ടു കൂടിയില്ലല്ലോ മോനേ? കോറന്റൈൻ ആണത്രേ! ന്നിട്ട് എന്താ? കൊറേണ്ണം വഴിയിലൂടെ എറങ്ങി പോണത് കണ്ടാ.? ഇങ്ങനത്തെവല്ലോനും പടർത്തി കൊടുത്തതാകും ഇന്റെ മോൻ ക്ക് ഈ രോഗം.നിക്ക് നിശ്ചയല്ല്യാ എന്താ ഞാൻ ചെയ്യണ്ട്.
കോളനി മുഴുവൻ വിറച്ചിരുന്നു.അവർ ഭയന്നതുതന്നെ സംഭവിച്ചു...... ബഷീർ മരിച്ചു....... ആരുമില്ലാത്ത ഒട്ടനവധി പേർ വീണ്ടും ആശ്രയമി'ല്ലാത്തവരായി. ആരുണ്ടിനി അവർക്ക്? ഭവാനിയമ്മ മറ്റുള്ളവർക്ക് ധൈര്യം പകർന്നു കൊണ്ടേ യി രു ന്നു.എങ്കിലും ആ വൃദ്ധയും ഒരു മനുഷ്യനല്ലെ? അവർക്കു മുണ്ടായിരുന്നു വികാരങ്ങളും ചിന്തകളും. എല്ലാം പൊട്ടിപ്രകടമായത് അവരുടെ വാക്കുകളിലൂടെയാണെന്നു മാത്രം. അങ്ങനയേ അവർക്കും നീറുന്ന നൂറു വ്യാധികളെ കത്തിയമർത്താൻ കഴിഞ്ഞിരുന്നുള്ളുi .
ബഷീറിന്റെ മരണവാർത്ത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.ഒപ്പം കുടുംബത്തെപ്പറ്റിയും. അവനെ വാഴ്ത്തിപ്പറയാൻ നാവുകൾ ആയിരക്കണക്കിനായിരുന്നു. ഭവാനിയമ്മ ദിനരാത്രങ്ങൾ കണ്ണീരു മാത്രം കുടിച്ചു കഴിഞ്ഞിരുന്നു...... നന്മ മരങ്ങൾകരിഞ്ഞിട്ടുണ്ടായിരുന്നില്ല. ബഷീർ എന്ന വൃക്ഷത്തിന്റെ തണൽ നിലച്ചുപോയെങ്കിലും താങ്ങുമരങ്ങൾ നിലച്ചിട്ടുണ്ടായിരുന്നില്ലകോ വിഡ്_19വൈറസ് ബാധയിൽ നിന്ന് മുക്തി നേടി എന്ന് ഉറപ്പു വരുത്തിയ ചുരുക്കം ചില മനസ്സുകൾ മഹാമാരിയിലും നന്മയുടെ വറ്റാത്ത നീരുറവയായ ഏതാനും ചില പ്രവാസികൾ കൈത്താങ്ങായി എത്തിയിരുന്നു .ഭവാനിയമ്മയുടെ കൂടെ, ആ കോളനിക്കൊപ്പം... .. പതറാതെ ', തളരാതെ, ജാഗ്രതയോടെ '......... ആശങ്കയൊട്ടുമില്ലാതെ!
(സമീഹ സുലൈമാൻ_ ഹയർ സെക്കന്ററി)