കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം(LP)
- ശുചിത്വം*
നമ്മുടെ നിത്യജീവിതത്തിൽ വളരെ അധികം പ്രാവർത്തികമാക്കേണ്ട ഉ ഒന്നാണ് ശുചിത്വം. മനസ്സും ശരീരവും പരിസരവും വൃത്തിയോടെ യും വെടിപ്പായുംസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ആന്തരികമായും ബാഹ്യമായും ഉള്ള വൃത്തി നമ്മുടെ വ്യക്തിത്വം തിളക്കം ഉള്ളതാക്കുന്ന തോടൊപ്പം സന്തോഷകരവും സമാധാനപരവുമായ ജീവിതം നയിക്കാൻ സഹായിക്കുന്നു.
രണ്ടുനേരം പല്ലുതേക്കുക, ദിനേന കുളിക്കുക,ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവൽ കൊണ്ട് മുഖം മറക്കുക എന്നിവ വ്യക്തിശുചിത്വങ്ങളിൽ ചിലതാണ്.
പരിസരം ശുചിയായി സൂക്ഷിക്കുക എന്നത് നാമോരോരുത്തരുടെയും ഉത്തരവാദിത്വമാണ് മാത്രമല്ല അത് നമുക്ക് സൽ ചിന്തകൾ നൽകുകയും രോഗഭീതി അകറ്റുകയും ചെയ്യുന്നു. ശുചിത്വം ഒരു ശീലം ആകട്ടെ.
By Fathima Shifa CS 3rd A Concord English HSS