കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/പ്രതീക്ഷയോടൊരു മനം

കവിത_ പ്രതീക്ഷയോടൊരു മനം


വിജനമായ് മാറിയോവഴി വീഥികൾ ശൂന്യമായ് തീർന്നുവോ കളിസ്ഥലങ്ങൾ ഏവരും വിശ്രമിക്കയോ കാലമിതിൽ അങ്ങിരിപ്പുണ്ടാം അടുക്കളയിൽ വിശ്രമമില്ലാതെ, ഇന്നും വന്നിരിപ്പുണ്ട് ഊൺമേശയരികിൽ മധുരമാം രുചിയും സുഖമാം സുഗന്ധവും തേടി ഇനിയുമറിയുകയില്ലേ., ആ അധ്വാനം അറിയുകയില്ലേയീ ദുരിതാശ്രുകണം? പുലരിതൻ നാളം പരക്കുന്നതിൻ മുന്നേ വീടുണരുന്നതിൻ എത്രയോ മുന്നേ തന്നെ ഏവരുമുറങ്ങിയാലുമുറങ്ങാതെ കാക്കുന്നു...... വീടിനെ, അതിൻ ഭദ്രതയെ.... ഇനിയെങ്കിലുമറിയുമോ... ഒരു മന- മിനിയും പ്രതീക്ഷയിലിരിപ്പൂ കൂടെ നിൽക്കുവാനായ് കൂടെ നിർത്തുവാനായ് കണ്ണു തുറക്കൂ ..... സമയമായ് വീട്ടിലിരിക്കൂ കുടുംബത്തെയറി യൂ... ഇപ്പോഴുമുണ്ടവിടെ പ്രതീക്ഷയോടൊരു

മനം............ ( ഗോപിക_ ഹയർ സെക്കന്ററി)