കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതിയാണ് അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാണ് അമ്മ

പ്രകൃതി അമ്മയാണ്. എല്ലാ മനുഷ്യരും ശുദ്ധവായുവും ജലവും ജൈവിന്ദ്യത്തിന്റെ അനുകൂല്യങ്ങൾ അനുഭവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പ്രകൃതിയിലെ സന്തുലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നത് മനുഷ്യസമൂഹത്തെ ആണ്. പ്രകൃതിയെ നാം ഒരുപാട് ദുരുപയോഗം നടത്തുന്നുണ്ട് നാം തന്നെയാണ് നമ്മുടെ ശത്രു.

ശുചിത്വം ഒരു സംസ്കാരമാണ്, ഓരോ ജീവിയും അതിന്റെ ചുറ്റുപാടുള്ള മറ്റു സഹ ജീവികളും പ്രകൃതിയുമായി പരസ്പരാശ്രയതിലും സഹകരണത്തിലമാണ്. ജീവന്റെ തുടർച്ചയ്ക്ക് പ്രകൃതിയുടെ നിലനിൽപ്പും പരിപാലനവും അത്യന്താപേക്ഷിതമാണ്. ഒരു പ്രദേശത്തെ ആവാസവ്യവസ്ഥ നിലനിർത്തുന്നതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇവയിൽ പ്രധാനമാണ്. ശുചിത്വമുള്ള സമൂഹം ഉണ്ടെങ്കിലേ... ആരോഗ്യമുള്ള സമൂഹം ഉണ്ടാവൂ... വ്യക്തി ശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധികൾ താരതമ്യേന കുറവായിരിക്കും. പരിസര ശുചിത്വത്തിന് പൊതുസ്ഥലങ്ങൾ ശുദ്ധിയായി സൂക്ഷിക്കുന്നതിനു വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല, ഇത് വൈറൽ രോഗം മൂലമുള്ള പകർച്ചവ്യാധികൾ ലോകത്ത് വർധിച്ചു വരാനുള്ള കാരണമാകും.

നമ്മൾ കൂടുതലായി ഭക്ഷണത്തിന് പ്രകൃതിയെ ആശ്രയിക്കുന്നു. പറമ്പിലെ പച്ചക്കറികളും പഴങ്ങളും നമുക്ക് രോഗ പ്രതിരോധ ശേഷി കൂടുതൽ നൽകുന്നു. നമ്മൾ പ്രകൃതിയെ മറന്ന് ഫാസ്റ്റ് ഫുഡുകളുടെ പിന്നാലെ പോയതാണ് നമ്മെ കൂടുതൽ മാരകമായ രോഗങ്ങൾ ബാധിക്കുന്നത്. ക്യാൻസർ എന്ന മാരകരോഗം അതിനുദാഹരണമാണ്. ലോകത്ത് പലയിടത്തും വന്യമൃഗങ്ങളെ ഭക്ഷിക്കുന്ന ഉണ്ട്. ചൈനയിലെ "വുഹാൻ" എന്ന മാർക്കറ്റ് വലിയ ഉദാഹരണമാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് "കോവിഡ് -19" കൊറോണ എന്ന് വൈറസ് ശുചിത്വമില്ലായ്മയുടെ ഒരു ഉദാഹരണമാണ്. പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലുമാണ് വൈറസ് പിടിമുറുക്കുന്നത്.

ഭൂമി മാതാവിനെ അധികം ഉപദ്രവികാത്ത അവസ്ഥയാണിപ്പോൾ. കാരണം ഇന്ന് ലോകം മുഴുവനും നേരിട്ടുകൊണ്ടിരിക്കുന്ന ലോക് ഡൗൺ, അതായത് ആഹാര അവശിഷ്ടങ്ങളും, ഉപയോഗശൂന്യമായ വസ്തുക്കൾ മറവ് ചെയ്യുന്നതിനും, പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിൽ വലിച്ചെറിയുന്നതും, നമ്മുടെ പരിസരത്തും മറ്റും മാലിന്യ ജലം കെട്ടി കിടന്ന് അതിലൂടെ പകർച്ചവ്യാധികൾ അടങ്ങിയ രോഗങ്ങൾ ഉടലെടുക്കുന്നതും , വീടും പരിസരവും വൃത്തിയായും, ആഡംബരപൂർണമായ ജീവിതശൈലികളും , വായുമലിനീകരണവും, ജലസ്രോതസ്സുകൾ മാലിന്യ വിമുക്തമാകിയും കുറെ ഇത്തരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നത് ലോക് ഡൗൺ മൂലം കുറഞ്ഞുവരുന്നു.

രോഗപ്രതിരോധത്തിന്റെ ഫലമായി നമുക്ക് പ്രതിജ്ഞ ചെയ്യാം:- മറ്റൊരാളുടെ രോഗം എനിക്ക് പകരും എന്നുള്ള ഭയമല്ല വേണ്ടത് എന്റെ രോഗം മറ്റൊരാൾക്ക് പകരാൻ പാടില്ല എന്ന മുൻകരുതലാണ് വേണ്ടത്. ഇതുമൂലം പരിസരശുചിത്വവും, വ്യക്തിശുചിത്വവും പാലിക്കണം. അത് നമ്മുടെ ഉത്തരവാദിത്വമാണ്. " ഒന്നേ പറയാനുള്ളൂ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക് ഡൌൺ വർഷത്തിൽ ഒരു ദിവസം എങ്കിലും ആചരിക്കു..... പ്രകൃതിയെ സംരക്ഷിക്കൂ... "

ഫാത്തിമ സൻഹ
5 E കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം