കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കൊറണ എന്ന മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറണ എന്ന മഹാ മാരി

`` ഉമ്മാ ഇതാ ഉപ്പാടെ ഫോൺ കോൾ പറഞ്ഞു ആയിഷ ഫോണുമായി അടുക്കളയിലേക്ക് പോയി നിങ്ങൾക് എത്ര നേരായി ഇന്ന് വിളിക്കുന്നു നിങ്ങൾ എന്താ ഫോൺ എടുക്കാത്തു എന്ന് കദീജ ചോദിച്ചു... എന്തായി അവിടത്തെ പ്രോബ്ലംസ് ഒക്കെ ഇവിടെ രംഗങൾ കൂടുതൽ മോശമായി കൊണ്ടിരിക്കുന്നു എത്ര ആളുകൾ ആണ് ദിവസവും ഇവിടെ അസുഖം ബാധിക്കുന്നത്... ഞാൻ അങ്ങോട്ടു വരാൻ ശ്രമിക്കുന്നുണ്ട് നീ ആരോടും ഒന്നും പറയാൻ നിക്കണ്ട ഇത്രയും പറഞ്ഞു കൊണ്ട് അഷ്‌റഫ്‌ ഫോൺ വെച്ചു.. കദീജ ഒരു നെടുവീർപ്പിട്ടു മക്കളെ ഉപ്പാക് ഒന്നും ഇല്ലാതിരകാട്ടെ നിങ്ങൾ പ്രാർത്ഥിക്കണം അഷ്‌റഫ്‌ ഒരു പണകാരൻ ആയിരുന്നു എന്നാൽ അദ്ദേഹത്തിന്റെ അപ്പുറത്ത് ഒരു പാവപ്പെട്ട ആരും ശ്രദ്ധികാത്ത ഒരു കൊച്ചു കുടുംബം ഉണ്ടായിരുന്നു... മൂന്ന് പെൺകുട്ടികളും ഭാര്യയും നോക്കാൻ പാട്പെടുന്ന ഒരു പാവപെട്ട മജീദ്ക്കയുടെ വീട്.. സൈനബ മരുന്ന് കഴിഞ്ഞോ.. ഇനിയും മരുന്നു വെടിച്ചില്ലെങ്കിൽ അസുഖം മൂർച്ചയിലേക്ക് എത്തും.. അങ്ങനെ പറഞ്ഞു കൊണ്ട് മജീദ് കെടുന്നു.. ആ ഒരു വഴി കാണാതെ പോവില്ല... ഇത്രയും പറഞ്ഞു കൊണ്ട് സൈനബ സമാധാനിപിച്ചു അഷ്‌റഫ്‌ പിറ്റേന്ന് നാട്ടിൽ എത്തി.. വന്നപ്പോൾ തന്നെ ചെറിയ പനിയും തടസങൾ അനുഭവപെട്ടു.. യാത്ര പ്രശ്നം ആവുമെന്ന് പറഞ്ഞു വിട്ടു കളഞ്ഞു രാത്രി അഷ്‌റഫ്‌ കിടക്കാൻ പോകുന്നതിന് മുമ്പ് ഭാര്യ വന്നു പറഞ്ഞു നമ്മുക്ക് നാളെ വീട്ടിലോട്ടു പോവണ്ടേ സാധനങ്ങൾ ഒക്കെ കൊടുക്കാം .. എനിക്ക് പേടിയാവുന്നു ഇനി ഇതു വേല്ല കൊറണയുടെ ലക്ഷണം ആകുമോ? അവിടെ ആകെ കൊറണ ഉള്ള സമയത്ത് അല്ലെ ഞാൻ അവിടെന്നു വന്നത് അതു പറഞ്ഞാൽ പറ്റില്ല എനിക്ക് എന്റെ വീട്ടിൽക്ക് പോകണം ഇവിടെ അടുത്തുള്ള വീട്ടിൽ ഒക്കെ പോവണ്ടേ എന്നാൽ നിന്റെ വീട്ടിൽലേക്ക് നാളെ പോവാം ഇപ്പോൾ അടുത്തുള്ള വീട്ടിലേക് പോകാം.. നിങ്ങൾ വന്നത് ആരെങ്കിലും അറിയണ്ടേ നമ്മുക്ക് അഹകാരം കാണിക്കാൻ ഇങ്ങനെ പറ്റുകയുള്ളു പിറ്റേന്ന് കദീജയും അഷ്‌റഫും കൂടി മജീദിന്റെ വീട്ടിലേക്ക്പ്പോയി ഒരു പാട് അഹകാരത്തിൽ സംസാരിച്ചു കൊണ്ട് അവർ അവിടെ നിന്ന് പ്പോയി അവർക്ക് ഒന്നും കൊടുത്തുമില്ല കുറച്ചു ദിവസങ്ങൾക്ക് ശേഷം കൊറേണ്ണയുടെ ലക്ഷണങൾ മജീദ്ദിൽ കാണുകയും ചെയ്തു..അഷ്‌റഫിന് സ്ഥിതി കരിക്കുകയും ചെയ്തു.. പിന്നീട് മജീദ് അസുഖം സ്ഥിതികരിക്കുകയും ചെയ്തു.... അഷ്‌റഫിന് ബേധമാവുകയും ചെയ്തു.. പക്ഷെ ഹൃദയതിന് തകരാർ ഉള്ള മജീദിന് അതു കൂടുതൽ ബാധികുകയും അദ്ദേഹം ലോകത്തോട് വിട പറയുകയും ചെയ്തു..ഇതിന് ഫലമായി അദ്ദേഹത്തിന്റെ കുടുംബം പട്ടിണിയിൽ ആവുകയും ചെയ്തു.. ഇതിന് കാരണമായ അഷ്‌റഫിന് ഒരു കുഴപ്പവും പറ്റിയില്ല..

🔯നാം കാരണം മറ്റുള്ളവർക്ക് ഈ അസുഖം പകരാതെ ഇരിക്കുക

നഹല. ആർ.എൻ
9 A കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ