കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/എന്റെ കുട്ടിക്കാലം

എന്റെ കുട്ടി കാലം

എന്റെ കുട്ടിക്കാലം ഓർക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് ആ പഴയ നല്ല ദിനങ്ങൾ ആണ്. അതിരാവിലെ ഉണർന്നു ദിനചര്യകൾ കഴിഞ്ഞു തലയിൽ എണ തേച്ചു അച്ഛനുമൊത് കുളത്തിൽ കുളിക്കാൻ പോയിരുന്നതും അവിടെ നീന്തി കളിക്കുന്നതും ഒരു രസമായിരുന്നു. അവിടെ നിന്ന് മടങ്ങിവന്നു കൂട്ടുകാരുടെ കൂടെ സ്കൂളിൽ പോകുന്നതും അതു പോലെ ചുറ്റും ഉള്ള എല്ലാം നോക്കി കാണുന്നതും പതിവ് കാഴ്ചയാണ്. അതു കൊണ്ട് തന്നെ എല്ലാ കുട്ടികൾക്കും എല്ലാ മരങ്ങളുടെയും പഴങ്ങളുടെയും പേരുകൾ അറിയാമായിരുന്നു. സ്കൂളിൽ എത്തിയാൽ ഓരോരുത്തർക്കും ഓരോ ജോലികൾ ഉണ്ടായിരുന്നു. പൂത്തോട്ടം നനക്കുക, ക്ലാസ്സ്‌ റൂം വൃത്തി ആക്കുക, കോപ്പിബുക് വെക്കുക. പിന്നെ സ്കൂൾ വിട്ടു വന്നാൽ വീടും പരിസരവും വൃത്തി ആക്കുന്നതിൽ അമ്മയെ സഹായിക്കും വൃത്തിയോടെയും ചിട്ടയോടെയും ജീവിക്കണം. അതാണ് ജീവിതത്തിന്റെ അടിത്തറ. വൃത്തിയോടെ ജീവിച്ചാലേ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയൂ. അല്ലെങ്കിൽ നമ്മൾ രോഗത്തിന് അടിമകൾ ആകും, ശരീരം മാത്രമല്ല നമ്മുടെ പരിസരവും വൃത്തിയാക്കണം. ചുറ്റുപാടും ചെടികളും മരങ്ങളും വെച്ച് പിടിപ്പിക്കണം, നമ്മുടെ ഭൂമിയുടെ നിലനിൽപിന് മരങ്ങൾ അത്യാവശ്യം ആണ്. അതെ പോലെ പരിസര മലിനീകരണം ഉണ്ടാക്കുന്നതൊന്നും നമ്മൾ ചെയ്തു കൂടാ. പ്ലാസ്റ്റികക്‌ കത്തിക്കരുത്, നമ്മുടെ പ്രകൃതിയെ സംരക്ഷിക്കൾ ഓരോ മനുഷ്യന്റെയും കടമയാണ്.


           മുഹമ്മദ്‌ ഫാരിസ്
                 8 ഇ 

കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ ചിറമനേങ്ങാട്