മാലിന്യ കൂമ്പാരം കുന്നുകൂടി
ദുർഗന്ധ പൂരിതം അന്തരീക്ഷം
ചപ്പുചവറു വലിച്ചെറിയും,
പ്ലാസ്റ്റിക് കൂമ്പാരം കുന്നുകൂടി,
ദുഷ്ട ജനങ്ങൾ മനസ്സുപോലെ..
രോഗങ്ങൾ പിന്നാലെ കുന്നുകൂടി..
ഡങ്കി, മലമ്പനി മഹാവ്യാധികൾ..
വന്നു, കിടി കേറും വീടികളിൽ..
ദൈവത്തിൻ നാടാകും കേരളത്തിൽ..
എന്നും ശുചിത്വം പാലിക്കുവിൻ..
നന്മ നിറഞ്ഞിടും കേരളമാകട്ടെ..
നാളത്തെ നമ്മുടെ സ്വപ്നലോകം.